Type Here to Get Search Results !

അരീക്കോട് സ്വദേശിയായ ജവാന്റെ മരണം അതിശൈത്യത്തെത്തുടര്‍ന്നുള്ള ശ്വാസ തടസ്സം കാരണം; വിയോഗത്തിൽ ഞെട്ടി നാട്;



 ശ്വാസതടസ്സത്തെത്തുടര്‍ന്ന് ജമ്മു -കശ്മീരിലെ ലഡാക്കില്‍ മലയാളി സൈനികന്‍ മരിച്ചു. കുനിയില്‍ കൊടവങ്ങാട് സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകന്‍ കെ.ടി.നുഫൈലാണ് (26) മരിച്ചത്. ജോലിക്കിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.


നുഫൈല്‍ എട്ടുവര്‍ഷമായി ആര്‍മി പോസ്റ്റല്‍ സര്‍വിസില്‍ ശിപായിയായി ജോലി ചെയ്യുകയായിരുന്നു. അസം, മേഘാലയ എന്നിവിടങ്ങളില്‍ ജോലി ചെയ്ത ശേഷം ഒന്നരവര്‍ഷം മുമ്പാണ് ലഡാക്കിലെത്തിയത്. ജനുവരി രണ്ടിന് കുളങ്ങര സ്വദേശിനി മിന്‍ഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ ശേഷം ജനുവരി 22നാണ് ലഡാക്കിലേക്ക് പോയത്. രാവിലെ ഭാര്യയെ വിളിച്ച്‌ ശ്വാസതടസ്സം ഉണ്ടായതിനെതുടര്‍ന്ന് ആശുപത്രിയില്‍ പോകുകയാണെന്ന് അറിയിച്ചിരുന്നു.


സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ നുഫൈലിന്റെ വിയോഗം നാടിന് നടുക്കമായി. ഹയര്‍സെക്കന്‍ഡറി വരെ കീഴുപറമ്പ് ജി.വി.എച്ച്‌.എസ്.എസിലായിരുന്നു പഠനം.


മയ്യിത്ത് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദര്‍ശനത്തിന് വെച്ച ശേഷം കുനിയില്‍ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്: ആമിന

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad