കോഴിക്കോട്: കലോത്സവത്തിൽ ഇനിമുതൽ ഭക്ഷണം പാകം ചെയ്യാൻ താനുണ്ടാകില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. 16 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു. അതിനിടെ അനാവശ്യമായി ജാതീയതയുടെയും വർഗീയതയുടെയും വിത്തുകൾ വാരിയെറിഞ്ഞ സാഹചര്യത്തിൽ ഇനിമുതൽ കലോത്സവ വേദികളെ നിയന്ത്രിക്കുക എന്നത് ഭയമുള്ള കാര്യമാണെന്ന് പഴയിടം മീഡിയവണിനോട് പറഞ്ഞു.'ഞാനൊരു പാചകക്കാരനാണ്. ഭയം പിടികൂടിയ ഒരു പാചകക്കാരന് നല്ല രീതിയിൽ പാചകം ചെയ്യൻ കഴിയില്ല. ഇത്രയും നാൾ ഞാൻ കൊണ്ടുനടന്ന ചില കാര്യങ്ങൾക്ക് വിപരീതമായ കാര്യങ്ങൾ പാചകപ്പുരയിൽ പോലും വീണുകഴിഞ്ഞു. ഇനിയെനിക്ക് നിയന്ത്രിക്കാൻ ഭയമുണ്ട്'- അദ്ദേഹം പറഞ്ഞുസർക്കാറിന്റെ നിലപാടുകളോട് യാതൊരു എതിർപ്പുമില്ല. എന്ത് ഭക്ഷണം കഴിക്കണമെന്നത് അവരവരുടെ ഇഷ്ടമാണ്. അത് ആവശ്യമുള്ളവർക്ക് നൽകേണ്ടതുമാണ്. എന്നാൽ അതല്ല ഇവിടുത്തെ പ്രശ്‌നം. അനാവശ്യമായ വിവാദങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. നോൺവെജിനോട് എനിക്ക് യാതൊരു വിരോധവുമില്ല. അത് പാചകം ചെയ്ത് നൽകിയിട്ടുമുണ്ട്. അതറിഞ്ഞിട്ടുകൂടി ഉണ്ടാക്കിയ വിവാദങ്ങൾ തന്നെ വേദനിപ്പിച്ചു എന്നും പഴയിടം കൂട്ടിച്ചേർത്തു.
'എനിക്ക് ഭയമാണ്, ഇനി കലോത്സവത്തിന് ഭക്ഷണം പാകം ചെയ്യാൻ ഞാനില്ല'- വിവാദങ്ങൾ വേദനിപ്പിച്ചെന്ന് പഴയിടം
January 07, 2023
Tags