Type Here to Get Search Results !

ഇനി പണം പിൻവലിക്കാൻ എടിഎം വേണ്ട, പകരം ആധാർ മതി



ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കുമല്ലേ…അതുപോലെ തന്നെ ഒന്നിൽ കൂടുതൽ അക്കൗണ്ട് ഉള്ളവരാകും മിക്കവരും. വിവിധ ഇടപാടുകൾ നടത്തുന്നവരുമാണ് നമ്മൾ. ഓൺലൈൻ ബാങ്കിംഗും നേരിട്ടുള്ള സേവനങ്ങളും വിനിയോഗിക്കുന്നവരാണ് നാം. ബാങ്ക് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായാണ് കേന്ദ്ര സർക്കാർ. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ആധാർ നമ്പർ ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ കഴിയുന്ന സംവിധാനം ഒരുക്കി നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്കിന്റെ അംഗീകൃത ബിസിനസ് കറസ്‌പോണ്ടന്റുമാർ വഴി നടത്താൻ കഴിയുന്ന ആധാർ അധിഷ്ഠിതമായ പേയ്‌മെന്റ് സംവിധാനമാണ് എൻപിസിഐ വികസിപ്പിച്ചത്.


മൈക്രോ എടിഎം, എടിഎം കിയോസ്‌ക്,മൊബൈൽ എന്നിവ വഴി ഓൺലൈൻ ഇടപാട് നടത്താൻ കഴിയും വിധമാണ് സംവിധാനം. മൈക്രോ എടിഎം ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്താൻ ഇടപാടുകാരെ ബിസിനസ് കറസ്‌പോണ്ടന്റുമാർ സഹായിക്കും. വീട്ടുപടിക്കൽ സേവനം നൽകാൻ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിച്ചിരിക്കുന്നവർക്ക് ഈ സേവനം ലഭിക്കും.


പോയിന്റ് ഓഫ് സെയിലിലും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ബാലൻസ്, പണം പിൻവലിക്കൽ, പണം നിക്ഷേപിക്കൽ, ഫണ്ട് ട്രാൻസ്ഫർ തുടങ്ങി വിവിധ സേവനങ്ങൾ ഇതുവഴി നിർവഹിക്കാനാകും. ആധാർ നമ്പർ, ബാങ്ക് പേര്, എൻറോൾമെന്റ് സമയത്ത് നൽകിയ ബയോമെട്രിക്‌സ് തുടങ്ങിയ വിവരങ്ങൾ കൈവശം ഉണ്ടെങ്കിൽ ഓൺലൈൻ ഇടപാട് നടത്താൻ സാധിക്കും. ബാങ്കിൽ പോകാതെ വീട്ടുപടിക്കൽ തന്നെ ബാങ്കിംഗ് ഇടപാടുകൾ നടത്താൻ സാധിക്കുമെന്നാതാണ് ഇതിന്റെ പ്രത്യേകത

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad