Type Here to Get Search Results !

വരയാടിന്‍റെ കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോ: മലയാളി വൈദികനും സുഹൃത്തും അറസ്റ്റില്‍, ജയില്‍ വാസം



ഇടുക്കി: വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ച് നിര്‍ത്തി ഫോട്ടോയെടുത്തപ്പോള്‍ ഇത്ര പണിയാകുമെന്ന് അറിഞ്ഞില്ല, വൈദികനും സുഹൃത്തും ജയിലിലായി. ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്‍റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമിനുമാണ് വരയാടുമൊത്തുള്ള ഫോട്ടോ പണി കൊടുത്തത്. ഇരുവരും ഇപ്പോള്‍ തമിഴ്നാട്ടിലെ ജയിലിലാണ്. ജനുവരി അഞ്ചി ഇരുവരും വാല്‍പ്പറയില്‍ നിന്നും ഒരു ഫോട്ടോ എടുത്തിരുന്നു. റോഡില്‍ കണ്ട വരയാടിന്‍റെ ഇരു കൊമ്പുകളും പിടിച്ച് നിര്‍ത്തി ഒരു ഫോട്ടോയെടുത്ത് നാട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നാലെ ഉണ്ടായ പുകിലൊന്നും ഇരുവരും അറിഞ്ഞില്ല. പൊള്ളാച്ചിയില്‍ നിന്നും വാല്‍പ്പാറയിലേക്കുള്ള യാത്രക്കിടെയാണ് ഇരുവരും  വരയാടിനൊപ്പം ഫോട്ടോ എടുത്തത്.  സംരക്ഷിത മൃഗമായ വരയാടിനെ ബലമായി കൊമ്പില്‍ ബലമായി പിടിച്ചു നിര്‍ത്തി  ഫാ.ഷെല്‍ട്ടണ്‍ വരയാടിന്റെ ഇരു കൊമ്പുകളിലും പിടിച്ചു നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഇത് കണ്ട മറ്റൊരു സഞ്ചാരി ഇവരുടെ ഫോട്ടോയെടുത്തു. ഈ ചിത്രം  തമിഴ്‌നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു. പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ചിത്രം ശ്രദ്ധയില്‍ പെട്ട തമിഴ്‌നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.  തമിഴ്‌നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാട്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് പിന്നാലെ വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമിനുമെതിരെ വനം വകുപ്പ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുകയായിരുന്നു. എന്നാല്‍ വരയാടിനെ പിടിച്ചുനിര്‍ത്തി ഫോട്ടോയെടുത്ത സംഭവം മറ്റൊരാള്‍ പകര്‍ത്തിയതും തമിഴ്‌നാട് പത്രത്തില്‍ പ്രസിദ്ധീകരിച്ചതും അത് വലിയ   പ്രശ്‌നമായതും വൈദികനും സുഹൃത്തും അറിഞ്ഞിരുന്നില്ല.  വാല്‍പാറയില്‍ മടങ്ങിയ ഇവരെ കഴിഞ്ഞ ദിവസമാണ് രാജാക്കാട് നിന്നും  തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സന്ദര്‍ശിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പൊലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച് നില്‍ക്കുന്നത് ഫാദര്‍ ഷെല്‍ട്ടണ്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പൊലീസ് ഫാദറിനെ തെരഞ്ഞ് വീട്ടിലെത്തി. തന്നെ തെരഞ്ഞ് തമിഴ്നാട് പൊലീസ് എത്തിയതോടെയാണ് ഫാദര്‍ ഷെല്‍ട്ടണ്‍  താനെടുത്ത ചിത്രമുണ്ടാകിയ പുകിലെല്ലാം അറിയുന്നത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു.  ഇരുവരെയും കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി. ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. Read More : കൂട്ടില്‍ കെട്ടിയിട്ട ആറ് ആടുകളെ തെരുവാനായ്ക്കള്‍ കടിച്ചുകൊന്നു, ഭീതിയോടെ‌ പോത്തന്‍കോട് നിവാസികള്‍

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad