Type Here to Get Search Results !

കളളക്കേസില്‍ കുടുക്കി പൊലീസ് ജീവിതം നശിപ്പിച്ചു'; കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു



തിരുവനന്തപുരം: കളളക്കേസില്‍ കുടുക്കിയതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പൊലീസിനെ ഫോണില്‍ വിളിച്ച് മരണമൊഴി അറിയിച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്. വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്ത് (28) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. പൊലീസ് തന്റെ മേല്‍ ഇല്ലാത്ത കേസ് കെട്ടിവച്ചെന്നും ഇതിലൂടെ തന്റെ ജീവിതം നശിപ്പിച്ചെന്നുമാണ് യുവാവ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പറഞ്ഞത്. കൂടാതെതൊടുപുഴ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും പറഞ്ഞു. തൊട്ടുപിന്നാലെ ആയിരുന്നു ആത്മഹത്യ.ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഉണ്ടായ പ്രശ്‌നങ്ങളില്‍ പൊലീസ് തന്നെ മാത്രം പ്രതിയാക്കിയെന്നായിരുന്നു ഇയാളുടെ ആരോപണം. ചെയ്യാത്ത കുറ്റത്തിന് താന്‍ 49 ദിവസം ജയില്‍ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസിക രോഗാശുപത്രിയില്‍ കഴിണ്ടേി വന്നുവെന്നും യുവാവ് പറഞ്ഞു. താന്‍ മരിച്ചാലും കുറ്റം ചെയ്തവര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു.കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അമല്‍ജിത്ത് അത് കേള്‍ക്കാന്‍ തയ്യാറായിരുന്നില്ല. അമല്‍ജിത്ത് ഫോണ്‍ വിളിച്ചതിന് പിന്നാലെ വിവരം വിഴിഞ്ഞം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. പൊലീസ് സംഘം വെങ്ങാനൂര്‍ മേഖലയിലെത്തി യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തിരുന്നു.പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് സംസാരിച്ചതിന്റെ കോള്‍ റെക്കോഡിങ്ങ് യുവാവ് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. തനിക്ക് പരാതികളുമായി മുന്നോട്ട് പോകാനുളള സാമ്പത്തിക ശേഷി ഇല്ലെന്നും താന്‍ മരിച്ച് കഴിഞ്ഞാല്‍ തന്റെ മൂന്ന് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ ആത്മഹത്യയില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top Post Ad

Below Post Ad