Type Here to Get Search Results !

സ്വര്‍ണവില കുതിക്കുന്നു; 41,000ലേക്ക്; ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്



▪️കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 41,000 രൂപയിലേക്കാണ് സ്വര്‍ണവില മുന്നേറുന്നത്. ഇന്ന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,880 രൂപയായി. അടുത്ത മാസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.


ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 5110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 40480 രൂപയായിരുന്നു സ്വര്‍ണവില. ആഗോള മാന്ദ്യത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ഒഴുകി എത്തുന്നതാണ് വില ഉയരാന്‍ കാരണം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad