Type Here to Get Search Results !

കരിപ്പൂർ: 15 മു​ത​ൽ ആ​റു മാ​സം പ​ക​ൽ റ​ൺ​വേ അ​ട​ക്കും



 കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ്​ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ​ർ​വി​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. ജ​നു​വ​രി 15 മു​ത​ലാ​ണ്​ പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​ത്. പ​ക​ൽ 10 മു​ത​ൽ വൈ​കീ​ട്ട് ആ​റു​ വ​രെ വി​മാ​ന സ​ർ​വി​സു​ക​ൾ​ക്ക്​ നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ആ​റു​ മാ​സ​ത്തേ​ക്കാ​ണ്​ റ​ൺ​വേ പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ അ​ട​ക്കു​ക​യെ​ന്ന്​ വി​മാ​ന​ത്താ​വ​ള ഡ​യ​റ​ക്ട​ർ എ​സ്. സു​രേ​ഷ്​ അ​റി​യി​ച്ചു. ഈ ​സ​മ​യ​ത്തു​ള്ള സ​ർ​വി​സു​ക​ളാ​ണ്​ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


നി​ല​വി​ൽ ഓ​രോ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​ണ്​ ഈ ​സ​മ​യ​ത്തു​ള്ള​ത്. ബാ​ക്കി​യു​ള്ള വി​മാ​ന​ങ്ങ​ളെ​ല്ലാം ക​ഴി​ഞ്ഞ ശീ​ത​കാ​ല ഷെ​ഡ്യൂ​ൾ സ​മ​യ​ത്ത്​ പു​നഃ​ക്ര​മീ​ക​രി​ച്ചി​രു​ന്നു.


ആ​ഴ്ച​യി​ൽ ആ​റു​ ദി​വ​സ​മു​ള്ള എ​യ​ർ​ഇ​ന്ത്യ ഡ​ൽ​ഹി സ​ർ​വി​സി​ന്‍റെ സ​മ​യ​മാ​ണ്​ മാ​റ്റി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ 10.50നാ​ണ്​ വി​മാ​നം ക​രി​പ്പൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന​ത്. ജ​നു​വ​രി 14 മു​ത​ൽ ശ​നി, തി​ങ്ക​ൾ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ 9.30നും ​വെ​ള്ളി, ഞാ​യ​ർ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ 8.55നു​മാ​ണ്​ പു​റ​പ്പെ​ടു​ക. സ​ലാം എ​യ​റി​ന്‍റെ സ​ലാ​ല സ​ർ​വി​സി​ന്‍റെ​യും സ​മ​യം മാ​റ്റി​യി​ട്ടു​ണ്ട്. നി​ല​വി​ൽ പു​ല​ർ​ച്ച 4.40ന്​ ​സ​ലാ​ല​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട്​ 10.15ന്​ ​ക​രി​പ്പൂ​രി​ലെ​ത്തു​ന്ന വി​മാ​നം 11നാ​ണ്​ മ​ട​ങ്ങു​ന്ന​ത്. ജ​നു​വ​രി 17 മു​ത​ൽ പു​ല​ർ​ച്ച 2.35ന്​ ​പു​റ​പ്പെ​ട്ട്​ 8.10ന്​ ​ക​രി​പ്പൂ​രി​ലെ​ത്തി 8.55ന്​ ​മ​ട​ങ്ങും. ചൊ​വ്വ, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ്​ സ​ർ​വി​സ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad