Type Here to Get Search Results !

ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിന് കാര്യവട്ടം ഒരുങ്ങുന്നു; ടീമുകള്‍ 13ന് എത്തും



തിരുവനന്തപുരം: ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങുന്നു. ആവേശ മത്സരത്തിനായി ഇന്ത്യ, ശ്രീലങ്ക ടീമുകള്‍ 13ന് തിരുവനന്തപുരത്തെത്തും. ഏകദിന പരമ്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്നത്. തലസ്ഥാനത്ത് എത്തുന്നതിന് പിന്നാലെ ഇരു ടീമുകള്‍ക്കും മൈതാനത്ത് പരിശീലനമുണ്ടാകും.  ഈ മാസം 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇരു ടീമുകളും 14ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാല് മണി വരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് അഞ്ച് മുതല്‍ എട്ട് വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും. ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത് റീജന്‍സിയിലും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ വിവാന്തയിലുമാണ് താമസിക്കുന്നത്. ജനുവരി 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക.  കാര്യവട്ടത്തെ രണ്ടാം ഏകദിനം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2018 നവംബര്‍ ഒന്നിനാണ് സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ഏകദിനം നടന്നത്. അന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയം ടീം ഇന്ത്യക്കായിരുന്നു. 31.5 ഓവറില്‍ വിന്‍ഡീസിനെ 104 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 14.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. 2017 നവംബര്‍ ഏഴിന് ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടിയ ടി20യാണ് സ്‌റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം. മഴ മൂലം എട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.  അതിന് ശേഷം 2019 ഡിസംബര്‍ എട്ടിന് നടന്ന ടി20യില്‍ വിന്‍ഡീസിനെ നേരിട്ട ടീം ഇന്ത്യ പരാജയപ്പെടുകയും ചെയ്തു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്ക് ശേഷം 2022 സെപ്‌റ്റംബര്‍ 28നാണ് സ്റ്റേഡിയത്തിലെ അവസാന അന്താരാഷ്ട്ര ട്വന്‍റി 20 മത്സരം നടന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.   സഞ്ജുവിന് പകരം സര്‍പ്രൈസായി ടീമില്‍; ആരാണ് ജിതേഷ് ശര്‍മ്മ, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡ് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad