Type Here to Get Search Results !

Gold price| പവന് വില 39,920 രൂപ; അത്യുന്നതങ്ങളിൽ സ്വർണവില



തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില അത്യുന്നതങ്ങളിൽ. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണെന്ന് മാത്രമല്ല, ഒരു പവന്റെ വില 40,000 ന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. 40,000 ന് വെറും 80 രൂപ മാത്രമാണ് കുറവ്. ഒരു പവന് ഇന്നത്തെ വില 39,920 രൂപയാണ്. ഇന്നലെ പവന് 120 കൂടിയാണ് ഈ വിലയിൽ എത്തിയത്. ഇന്നും ഇതേ വില തുടരുകയാണ്. ഗ്രാമിന് 4990 രൂപയാണ് ഇന്നത്തെ വില.

കേരളത്തിൽ സ്വർണവില 40,000 കടക്കുമെന്ന സാധ്യതകൾ വിദഗ്ധർ നേരത്തേ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് തുടർച്ചയായുള്ള വിലക്കയറ്റം.

Also Read- പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് അറിയാം

ഈ മാസത്തെ സ്വർണവില പവന്

ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)ഡിസംബർ 2- 39400ഡിസംബർ 3- 39560ഡിസംബർ 4- 39560ഡിസംബർ 5- 39,680ഡിസംബർ 6- 39,440ഡിസംബർ 7- 39,600ഡിസംബർ 8- 39,600ഡിസംബർ 9- 39,800ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad