വടകര > കോഴിക്കോട് - കണ്ണൂർ യാത്ര സുഗമമാക്കുന്ന അഴിയൂർ മാഹി മുഴപ്പിലങ്ങാട് ബൈപാസ് നിർമാണം അന്തിമ ഘട്ടത്തിൽ. ബൈപാസ് പൂർത്തിയാകുന്നതോടെ ദേശീയപാതയിലെ ഗതാഗതക്കുരുക്കിനാണ് പരിഹാരമാകുക.
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന മാഹി, തലശേരി ടൗണുകളെ ഒഴിവാക്കിയാണ് പുതിയ പാത. പാതയുടെ 17 കിലോമീറ്റർ നിർമാണം പൂർത്തിയായി. 18.6 കിലോമീറ്ററാണ് ബൈപാസ് നിർമിക്കുന്നത്. മാഹി, തലശേരി ബാലം തുടങ്ങിയ റെയിൽവേ പാലങ്ങളുടെ പണിയാണ് പൂർത്തിയാവാനുള്ളത്. ടോൾ പ്ലാസയോട് കൂടിയാണ് നിർമാണം. അഴിയൂർ മേൽപ്പാലവും പൂർത്തിയായി.
1300 കോടി രൂപയാണ് നിർമാണ ചെലവ്. അഴിയൂർ, മാഹി, ചൊക്ലി, എരഞ്ഞോളി, കോടിയേരി, ധർമടം എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അഴിയൂർ പാലത്തിന്റ ഭാഗത്തുനിന്നാണ് അഴിയൂർ വെങ്ങളം ദേശീയ പാതയുടെ നിർമാണം തുടങ്ങുന്നത്. വരുന്ന മാർച്ചിൽ കമീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. റെയിൽവേയുടെ മെല്ലെപ്പോക്കാണ് തടസ്സം.