സംസ്ഥാനത്ത് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവർത്തി ദിവസം അഞ്ചാക്കി കുറച്ചു. വിദ്യാർഥികളുടെ പഠനഭാരവും മാനസിക സംഘർഷവും വർധിക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് മാറ്റം. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. നിലവില്‍ തിങ്കൾ മുതൽ ശനി ആറ് ദിവസമാണ് വി.എച്ച്.എസ്.ഇ സ്കൂളുകളുടെ പ്രവര്‍ത്തനം.
പൊതു വിദ്യാലയങ്ങളില്‍ ശനിയാഴ്ച പ്രവർത്തി ദിനമായി തുടരുന്ന ഏക വിഭാഗം വി.എച്ച്.എസ്.ഇയാണ്. മറ്റ് വിഭാഗങ്ങളിലെ വിദ്യാർഥികളിൽ നിന്ന് വ്യത്യസ്തമായി ഒരു ദിവസം കൂടി വി.എച്ച്.എസ്.ഇക്കാർക്ക് അധികമായി സ്‌കൂളില്‍ പോകേണ്ടി വരുന്നു. കലാകായിക പ്രവർത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സമയം കിട്ടുന്നില്ലെന്നും