ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചൈന പരാമര്‍ശത്തില്‍ മറുപടിയുമായി ബി.ജെ.പി. ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ട്യ ശനിയാഴ്ച രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. "രാഹുൽ ഗാന്ധി തന്‍റെ വീട്ടിലെ എസി മുറിയിൽ ഇരിക്കുമ്പോൾ, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ദീപാവലി ദിനത്തിൽ അതിർത്തിയിൽ സൈന്യത്തോടൊപ്പം നിൽക്കുന്നു'' ഭാട്ട്യ പറഞ്ഞു. രാഹുലിന്‍റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ നെഹ്രു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യയല്ല ഇപ്പോഴുള്ളതെന്ന് മറ്റൊരു ബി.ജെ.പി നേതാവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പരിഹസിച്ചു.ഭാരത് ജോഡോ യാത്രയുടെ നൂറാം ദിനത്തോട് അനുബന്ധിച്ച വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ചൈന വിഷയത്തെക്കുറിച്ച് പറഞ്ഞത്. ചൈനയുടേത് കേവലം കടന്നുകയറ്റത്തിനുള്ള ശ്രമമല്ല. ചൈന ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് കേന്ദ്രം ഒന്നും സംസാരിക്കുന്നില്ലെന്നുമായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. ചൈന ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് സർക്കാർ സംസാരിക്കുന്നില്ലെന്നും ലഡാക്കിലും അരുണാചലിലും ചൈന ചെയ്യുന്നത് കേന്ദ്രം കാണുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു
രാഹുല്‍ എസി റൂമില്‍ കഴിയുമ്പോള്‍ പ്രധാനമന്ത്രി അതിര്‍ത്തിയില്‍ സൈനികര്‍ക്കൊപ്പമാണ്; ചൈന പരാമര്‍ശത്തില്‍ മറുപടിയുമായി ബി.ജെ.പി
December 17, 2022
0
Tags