Type Here to Get Search Results !

ചുരത്തിലും സൈലന്റ്‌ വാലിയിലും റോഡ് പണി, യാത്രാതടസ്സം; മുള്ളി ചെക്പോസ്റ്റ് അടഞ്ഞുതന്നെ



അഗളി∙ ധനുമാസത്തിലെ കുളിരും നീലഗിരി താഴ്‌വരയിലെ കോടമഞ്ഞും ആസ്വദിച്ച് അട്ടപ്പാടി ചുരം കയറി സൈലന്റ്‌ വാലിയിലേക്കും മഞ്ചൂർ വഴി ഊട്ടിയിലേക്കും യാത്രചെയ്യാനുള്ള മോഹം ക്രിസ്മസ് പുതുവത്സര അവധി ദിവസങ്ങളിൽ നടക്കില്ലെന്നുറപ്പായി. ഇന്ന് മുതൽ 31വരെ അട്ടപ്പാടി ചുരം റോഡ് അറ്റകുറ്റപ്പണിക്ക് അടച്ചിടും. ഒരാഴ്ച അട്ടപ്പാടിക്കാർ പുറം ലോകത്തെത്താൻ ആനക്കട്ടി കോയമ്പത്തൂർ പാതയെ ആശ്രയിക്കണം.


റോഡ് തടസ്സങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാണ്. മുൻകൂട്ടി നിശ്ചയിച്ച വിനോദ യാത്രകളെല്ലാം റദ്ദാക്കി. അട്ടപ്പാടിയിലെ റിസോർട്ടുകളിലും ഹോംസ്റ്റേകളിലും ബുക്കിങ്ങുകൾ പലരും റദ്ദാക്കിയിട്ടുണ്ട്. അട്ടപ്പാടി സെന്ററിൽ നിശ്ചയിച്ച ക്യാംപുകൾ ഒഴിവായതായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വി.എം.ലത്തീഫ് പറഞ്ഞു.


2023 ജനുവരി 31 വരെ സൈലന്റ്‌ വാലി ദേശീയോദ്യാനത്തിലും റോഡ് പണിയാണ്. സഞ്ചാരികൾക്ക് പ്രവേശനമില്ല. സൈലന്റ്‍വാലി യാത്രാ നിരോധനം ഇഡിസി ജീവനക്കാരുടെയും മുക്കാലിയിലെ ടാക്സി ജീപ്പ് ഡ്രൈവർമാരുടെയും വരുമാനത്തെ ബാധിച്ചു. ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും വരുമാനത്തിൽ കുറവുണ്ട്.മുള്ളിയിൽ തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റ് ഒരുവർഷമായി അടച്ചിട്ടിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad