Type Here to Get Search Results !

പാമ്പുകൾക്ക് കൺപോളകൾ ഇല്ല? പാമ്പുകൾ ഛർദ്ദിക്കുന്നത് എപ്പോൾ? പാമ്പുകൾക്ക് മാത്രമുള്ള ചില പ്രത്യേകതകൾലോകത്തിലെ ഏറ്റവും ഭയമുണ്ടാക്കുന്ന ഇഴജന്തുക്കളിൽ ഒന്നാണ് പാമ്പുകൾ. നമ്മുടെ ചുറ്റുപാടുകളിലെ നിത്യ സന്ദർശകരായ ഈ ജീവികൾ ഏറെ അപകടകാരികളാണ്. ഇവയുടെ ശരീരത്തിൽ നിറഞ്ഞിരിക്കുന്ന വിഷം തന്നെയാണ് പാമ്പുകളെ ഇത്രമാത്രം നാം ഭയക്കുന്നതിനുള്ള പ്രധാന കാരണം. ഓരോ വർഷവും ഏകദേശം 81,000 മുതൽ 1,38,000 വരെ ആളുകൾ പാമ്പുകടിയേറ്റു മരിക്കുന്നുണ്ട് എന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ (ഡബ്ല്യുഎച്ച്ഒ) കണക്ക്. പാമ്പുകളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലത്. എങ്കിലും അധികമാർക്കും അറിയാത്ത നിരവധി കൗതുകങ്ങൾ പാമ്പുകളുമായി ബന്ധപ്പെട്ട് ഉണ്ട്‌. 

വിവിധ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 3000 ഇനത്തിൽ പെട്ട പാമ്പുകൾ ഉണ്ട്. എന്നാൽ അവയിൽ 200 ഇനങ്ങളിൽപ്പെട്ട പാമ്പുകൾ മാത്രമേ അപകടകാരികൾ ആയവ ഉള്ളൂ. ഈ ഇനങ്ങളിൽ പെട്ട പാമ്പുകൾ കടിക്കുമ്പോഴാണ് മരണം വരെ സംഭവിക്കുന്ന അപകടകരമായ അവസ്ഥയിലേക്ക്എത്തുന്നത്. പ്രധാനമായും രണ്ടു തരത്തിലാണ് പാമ്പുകളുടെ കടി നമ്മുടെ ശരീരത്തിൽ ഏൽക്കുന്നത്. ഒന്ന് അവയുടെ കടി ഏൽക്കുമ്പോൾ  മനുഷ്യ ശരീരത്തിലെ കോശങ്ങൾ നശിപ്പിക്കപ്പെടുന്നു. മറ്റൊന്ന് അവയുടെ കടി ഏൽക്കുമ്പോൾ മനുഷ്യ ശരീരത്തിലെ നാഡീവ്യവസ്ഥയെ അത് ബാധിക്കുന്നു.

അനേകം പാമ്പുകളുടെ ഇനങ്ങളിൽ, പ്രധാനമായും ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ഏറ്റവും മാരകമായ പാമ്പുകളിൽ ഒന്നാണ് ഇൻലാൻഡ് തായ്‌പാൻ. ഈ ചെറിയ പാമ്പുകൾ വളരെ അപകടകാരികളാണ്. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കെമിസ്ട്രിയുടെ അഭിപ്രായത്തിൽ, ഒരു ഇൻലാൻഡ് തായ്പാൻ പാമ്പ് കടിക്കുമ്പോൾ 110 മില്ലിഗ്രാം വിഷം ആണ് പുറത്തുവരുന്നത്. 100 -ലധികം ആളുകളെയോ 250,000 എലികളെയോ കൊല്ലാൻ ഈ വിഷം മതിയാകും.

270 കിലോ ഭാരവും 16 അടിയിലധികം ഉയരവുമുള്ള അനക്കോണ്ടയാണ് അപകടകാരികളായ മറ്റൊരു ഇനം പാമ്പ്.  മനുഷ്യനെ വേട്ടയാടാനും വിഴുങ്ങാനും ഉള്ള ശക്തി ഈ പാമ്പുകൾക്ക് ഉണ്ട്. ബ്രസീലിലും കൊളംബിയയിലുമാണ് പ്രധാനമായും അനക്കോണ്ടകൾ കാണപ്പെടുന്നത്. ഇവയ്ക്ക് കൺപോളകൾ ഇല്ല. അതുകൊണ്ടുതന്നെ എപ്പോഴും ഇവയുടെ കണ്ണ് തുറന്നിരിക്കുന്നത് പോലെ ചിലപ്പോൾ നമുക്ക് തോന്നിയേക്കാം. എന്നാൽ, കൺപോളകൾക്ക് പകരം ഒരു നേർത്ത പാളി ബന്ധിപ്പിച്ചിരിക്കുന്നു. ‌മെംബ്രൺ ബ്രില്ലി എന്നാണ് ഇത് അറിയപ്പെടുന്നത്.

പാമ്പുകളുടെ താടിയെല്ലുകളും ചർമ്മവും വളരെ വഴക്കമുള്ളതിനാൽ അവയുടെ തലയേക്കാൾ വലിപ്പമുള്ള ഇരയെ വിഴുങ്ങാൻ ഇവയ്ക്ക് കഴിയും. കൂടാതെ ഇവയുടെ ദഹനം വളരെ സാവധാനത്തിൽ ആയതിനാൽ, ഇരയെ ദഹിപ്പിക്കാൻ 3 മുതൽ 5 ദിവസം വരെ എടുക്കും. എന്തിനധികം, ചത്ത പാമ്പിന്റെ തലയിൽ നിന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷവും കടിയേറ്റേക്കാം, അതിനാൽ  അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലത്.

പാമ്പുകൾക്ക് നാസാരന്ധ്രങ്ങളുണ്ട്, എന്നിരുന്നാലും, അവ മണം കണ്ടെത്താൻ ഉപയോഗിക്കാറില്ല. പകരം, അവർക്ക് ജേക്കബ്സൺസ് ഓർഗൻ എന്നറിയപ്പെടുന്ന ഒരു പ്രത്യേക അവയവമുണ്ട്, അത് അവരുടെ വായയുടെ മേൽഭാ​ഗത്ത് സ്ഥിതിചെയ്യുന്നു, ഇത് നാവുകൊണ്ട് മണം പിടിക്കാൻ അവരെ പ്രാപ്തരാക്കുന്നു. മറ്റൊരു രസകരമായ വസ്തുത, മനുഷ്യനെപ്പോലെ ഛർദിക്കാനുള്ള ശേഷി ഇവയ്ക്കുമുണ്ട് എന്നതാണ്. ഏതെങ്കിലും അപകടകരമായ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ  സാധാരണയായി ഈ തന്ത്രം ഉപയോഗിക്കുന്നു. ശരീരത്തിന്റെ ഭാരം കുറച്ച് വേഗത്തിൽ ഇഴയാൻ വേണ്ടിയാണ് ഇത് ഇങ്ങനെ ചെയ്യുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad