Type Here to Get Search Results !

നിങ്ങളുടെ പിന്തുണ അതിശയകരമായിരുന്നു'; കേരളത്തിന് നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ



ലോകകപ്പിൽ അർജന്റീന ടീമിനെ പിന്തുണച്ചതിന് കേരളത്തിനും ഇന്ത്യക്കും നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. പാകിസ്താനിലെയും ബംഗ്ലാദേശിലെയും ആരാധകർക്കും നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്. അർജന്റീനയുടെ വിജയത്തിൽ ആഹ്ലാദിക്കുന്ന ബംഗ്ലാദേശിലെ ആരാധകരുടെ വീഡിയോക്കൊപ്പമാണ് അസോസിയേഷൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.


ഇന്നലെ രാത്രി ലുസൈൽ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് അർജന്റീന ലോക കിരീടം നേടിയത്. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ടൂർണമെന്റിലെ താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയത്. ഫ്രഞ്ച് താരം കിലിയൻ എംബാപ്പെക്കാണ് ഗോൾഡൻ ബൂട്ട്. അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് ഗോൾഡൻ ഗ്ലൗ നേടിയത്.

Top Post Ad

Below Post Ad