കാലാവസ്ഥ വ്യതിയാനം, അനാരോഗ്യകരമായ ജീവിത സാഹചര്യവും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഗുരുതരമായ രോഗങ്ങള്‍ക്കും വഴിവെക്കും.
ഈയിടെയായി ആളുകള്‍ക്കിടയില്‍ ചെങ്കണ്ണ് രോഗം പിടിപെടുന്നത് വര്‍ധിച്ചിട്ടുണ്ട്. നിരവധിപേരാണ് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികള്‍ കൂടുതലായും എത്തുന്നത്.
നേത്രപടലത്തിലുണ്ടാകുന്ന അണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് ബാധ, വൈറസ് എന്നിവ കൊണ്ടും രോഗം ഉണ്ടാകാം. ഈ രോഗം പടരുന്നതിനാല്‍ വീട്ടിലെ ഒരാള്‍ക്ക് ബാധിച്ചാല്‍ മറ്റുള്ളവര്‍ക്കും പെട്ടെന്നു പിടിപെടാന്‍ സാധ്യതയുണ്ട്. കൃത്യമായ സമയത്ത് തന്നെ ചികിത്സ ലഭിച്ചാല്‍ മൂന്നുനാലു ദിവസം കൊണ്ട് രോഗം മാറും. എന്നാല്‍ സമയോചിതമായ ചികിത്സ ലഭിക്കാതെ പോയാല്‍ കാഴ്ച്ച നഷ്ടപ്പെടാന്‍ വരെ സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനത്താല്‍ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാല്‍ കരുതല്‍ അത്യാവശ്യമാണ്.
കണ്ണിനു ചൂട്, കണ്ണുകള്‍ക്കു ചൊറിച്ചില്‍, കണ്‍പോളകള്‍ക്കു തടിപ്പ്, തലവേദന, കണ്ണുകളില്‍ ചുവപ്പുനിറം, പീള കെട്ടല്‍, പ്രകാശം അടിക്കുമ്ബോള്‍ അസ്വസ്ഥത, ചിലര്‍ക്കു വിട്ടുവിട്ടുള്ള പനി തുടങ്ങിയവയാണ് ചെങ്കണ്ണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം പിടിപെട്ടാല്‍ സ്വയമേ ചികിത്സിക്കുന്നത് ഒഴിവാക്കുക. ഡോക്റ്ററുടെ നിര്‍ദ്ദേശ പ്രകാരം മരുന്നുകള്‍ കഴിക്കുക.
രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ രോഗബാധിതര്‍ പ്ലെയിന്‍ കണ്ണടകളോ കൂളിംഗ് ഗ്ലാസ്സോ ഉപയോഗിക്കാം. രോഗം പിടിപെട്ടാല്‍ ടിവി, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കുക. വൈറസ് വായുവിലൂടെ പകരുന്നതിനാല്‍ രോഗം ബാധിച്ചയാളുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കുക. ∙ രോഗബാധിതര്‍ ഉപയോഗിച്ച സോപ്പ്, തോര്‍ത്ത് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. കൈ ഇടയ്ക്കിടയ്ക്ക് കഴുകി വൃത്തിയാക്കുക.
ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക, ദിവസവും 8 ഗ്ലാസ് വെള്ളം കുടിക്കുക, കൃത്യമായ സമയത്ത് ഉറങ്ങുക, ശരീരത്തിനും കണ്ണുകള്‍ക്കും വിശ്രമം നല്‍കുക