Type Here to Get Search Results !

ഇടുക്കി ഹൈറേഞ്ചില്‍ കൊടും തണുപ്പ്; കോടമഞ്ഞു തേടി സഞ്ചാരികളുടെ പ്രവാഹം



എന്തൊരു തണുപ്പ്... സമീപകാലത്തൊന്നും പകല്‍ ഇത്രയും തണുപ്പ് ഹൈറേഞ്ചില്‍ അനുഭവപ്പെട്ടിട്ടില്ല. തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച മാന്‍ഡോസ് ചുഴലിക്കാറ്റിന്റെ തുടര്‍ച്ചയായി അതിര്‍ത്തി ജില്ലയായ ഇടുക്കിയുടെ ഹൈറേഞ്ചിലും കഠിന തണുപ്പാണ് അനുഭവപ്പെടുന്നത്. പകല്‍ ചാറ്റല്‍മഴ കൂടിയായതോടെ തണുപ്പിന്റെ കാഠിന്യമേറി. 

ഹൈറേഞ്ചിന്റെ തണുപ്പും കോടമഞ്ഞും തേടി മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ തിരക്കിലും വര്‍ധനയുണ്ട്.

മൂന്നാറിലും പരിസരപ്രദേശങ്ങളായ പോതമേട്, ഒറ്റമരം, ഉപ്പള, പള്ളിവാസല്‍ ആറ്റുകാട് എന്നിവിടങ്ങളില്‍ തണുപ്പ് കൂടിയതോടെ ജോലിചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് ഏലത്തോട്ടത്തിലെയും തേയിലത്തോട്ടത്തിലെയും തൊഴിലാളികള്‍ പറയുന്നു.

വ്യാഴാഴ്ച രാത്രിമുതല്‍ വെള്ളിയാഴ്ച വൈകീട്ടുവരെ മൂന്നാറില്‍ ഏറ്റവുംകുറഞ്ഞ താപനില 12.1 ഡിഗ്രി സെല്‍ഷ്യസും കൂടിയ താപനില 15.3 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ക്രിസ്മസ്, ന്യൂ ഈയര്‍ അവധി ആഘോഷിക്കാന്‍ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ബുക്കിങ് തുടരുകയാണ്.

ഈ വര്‍ഷം വലിയ തിരക്കാണ് മൂന്നാറിലെയും പരിസര പ്രദേശങ്ങളിലെയും ടൂറിസം മേഖലയില്‍ അനുഭവപ്പെടുന്നത്. കുഞ്ചിത്തണ്ണി, ബൈസണ്‍വാലി, ഒറ്റമരം, പോതമേട്, രാജാക്കാട്, അടിമാലി തുടങ്ങിയ മേഖലകളിലും തണുപ്പ് അനുഭവപ്പെടുകയാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad