മൈസൂർ: കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കു ലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു. കോഴിക്കോട്- മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക് പോസ്റ്റിനടുത്താണ് അപകടം നടന്നത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ചരക്കുലോറി അമിതവേഗതയിലായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ആനയുടെ ജഡം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കർണാടകയിലെ വനം വകുപ്പാണ് ആനയുടെ ജഡം മാറ്റിയത്. പോസ്റ്റ്‌മോർട്ടം നടപടികൾ ഉടൻ നടക്കും. പോസ്റ്റ്‌മോർട്ടത്തിന് ശേഷമായിരിക്കും ചരക്കുലോറി ഡ്രൈവർക്കെതിരെ നടപടിയെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ ചരക്കുലോറി ഇടിച്ച് കാട്ടാന ചരിഞ്ഞു
December 13, 2022
Tags