Type Here to Get Search Results !

റബ്ബർ വില മൂന്നു വർഷങ്ങൾക്ക് മുൻപുള്ള വിലയിലേക്ക് കൂപ്പുകുത്തി



ക്രിസ്മസ് ആവശ്യത്തിനായി റബര്‍ മേഖലയിലെ കര്‍ഷകര്‍ റബ്ബര്‍ ഷീറ്റുകള്‍ വിപണിയില്‍ എത്തിച്ചതോടെ റബ്ബര്‍ വില മൂന്നു വര്‍ഷം മുമ്ബുള്ള വിലയിലേക്ക് താഴ്ന്നു.

തരം തിരിക്കാത്ത അഞ്ചാം ഗ്രേഡ് റബ്ബര്‍ ഷീറ്റിന് കിലോ ഗ്രാമിന് 128 രൂപയായി ചുരുങ്ങി. ആര്‍.എസ്.എസ് നാലാം ഗ്രേഡ് റബ്ബര്‍ ഷീറ്റിന് 134. രൂപയായാണ് ചുരുങ്ങിയത്. ഈ വര്‍ഷം സീസണ്‍ ആരംഭിച്ചപ്പോള്‍ നാലാം ഗ്രേഡ് ഷീറ്റിന് 180 രൂപ വരെ വിലയെത്തിയിരുന്നു. വിലയിടിവ് ക്രിസ്മസ് വിപണിയിലും റബ്ബര്‍ കര്‍ഷകര്‍ക്കും വന്‍ തിരിച്ചടിയായി. ഡിസംബര്‍ മാസത്തിലെ മഞ്ഞും തണുപ്പും കൂടിയ കാലാവസ്ഥയില്‍ ഉല്‍പാദനം വര്‍ദ്ധിച്ചിരിക്കുന്ന സമയത്തുണ്ടായ വിലയിടവ് കര്‍ഷകര്‍ക്ക് താങ്ങാനാവാത്തതാണെന്ന് പ്രദേശത്തെ കര്‍ഷകനായ അബ്രഹാം പുതുശ്ശേരി പറഞ്ഞു.


സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപയും വിപണി വിലയും തമ്മിലുള്ള വ്യത്യാസ തുക ഇന്‍സെന്റീവായി റബ്ബര്‍ കര്‍ഷകര്‍ക്ക് റബ്ബര്‍ ബോര്‍ഡ് മുഖേന നല്‍കുന്നതിന് കര്‍ഷകര്‍ വില്‍പ്പന നടത്തിയ പ്രതിമാസ ബില്ലുകള്‍ റബ്ബര്‍ ബോര്‍ഡ് സൈറ്റില്‍ റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ മുഖേന നല്‍കിത്തുടങ്ങിയെങ്കിലും താങ്ങുവിലയായ ഇന്‍സെന്റീവ് ഇനിയും കര്‍ഷകര്‍ക്ക് നല്‍കി തുടങ്ങാത്തതും റബ്ബര്‍ കര്‍ഷകരെ ദുരിതത്തിലാക്കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad