Type Here to Get Search Results !

പാഠ്യപദ്ധതി പരിഷ്കരണത്തിൽ നിന്നും സർക്കാർ പിന്നോട്ട്; സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് വിദ്യാഭ്യാസമന്ത്രി



തിരുവനന്തപുരം: സ്കൂൾ പാഠ്യപരിഷ്കരണ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറുന്നു. സ്കൂൾ സമയമാറ്റം അടക്കമുള്ള വിഷയങ്ങളിൽ നിന്നാണ് സർക്കാർ താത്കാലം പിൻവലിയുന്നത്. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്.  ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പാഠ്യപദ്ധതി പുതുക്കുക വിശദമായ ചർച്ചകൾക്ക് ശേഷമായിരിക്കും. ഖാദർ കമ്മിറ്റി സ്കൂൾ സമയമാറ്റത്തിന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും സർക്കാർ സമയമാറ്റത്തിനില്ലെന്നും നിലവിലെ രീതി തുടുരമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.  മത നിഷേധം സർക്കാർ നയമല്ലെന്നും മതപഠനത്തെ തടസ്സപ്പെടുത്തില്ലെന്നും പറഞ്ഞ ശിവൻകുട്ടി യൂണിഫോം എന്ത് വേണം എന്നതിൽ അതാത് സ്കൂളുകൾക്ക് തീരുമാനമെടുക്കാമെന്നും മിക്സ്ഡ് സ്കൂൾ ആക്കുന്നതിലും സ്കൂൾ തലത്തിൽ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും ഇക്കാര്യങ്ങളിലൊന്നും സർക്കാർ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. ആണ്കുട്ടികളേയും പെണ്കുട്ടികളേയും ഒന്നിച്ചിരുത്തുന്ന മിക്സ്ഡ് ബെഞ്ച് സർക്കാരിൻ്റെ ആലോചനയിൽ ഇല്ലെന്നും ലിംഗ സമത്വ ആശയങ്ങളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നും പറഞ്ഞ മന്ത്രി ചില തീവ്രവാദ സംഘടനകൾ സാഹചര്യം  മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. അതേസമയം നേരത്തെ നിയമസഭയിലെ ശ്രദ്ധ ക്ഷണിക്കല്ലിനിടെ പാഠ്യപദ്ധതി പരിഷ്കണത്തിനെതിരെ മുസ്ലീംലീഗ് രംഗത്ത് എത്തി. സർക്കാർ ചിലവിൽ യുക്തി ചിന്ത നടപ്പാക്കുകയാണെന്ന് ലീഗ് എംഎൽഎ എൻ.ഷംസുദ്ദീൻ സഭയിൽ പറഞ്ഞു.  ഷംസുദ്ദീൻ എംഎൽഎ സഭയിൽ പറഞ്ഞത് - മിക്സ്ഡ് ബെഞ്ചും മിക്സ്ഡ് ഹോസ്റ്റാlലും വലിയ പ്രശ്‍നം ഉണ്ടാക്കും ലിംഗം നിശ്ചയിക്കുന്നത്  ജൈവശാസ്ത്രപരമായാണ് എന്നാൽ കരടിൽ പറയുന്നത്. അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്. ലിംഗതുല്യതയെ ശക്തമായി എതിർക്കുന്നു. പക്ഷേ പാഠ്യപദ്ധതി പരിഷ്കാരത്തിൻ്റെ കരട് രേഖയിൽ പറയുന്നത് അത് സമൂഹം സൃഷ്ടിക്കുന്നതാണ് എന്നാണ്. ലിംഗ തുല്യതയെ ശക്തമായി എതിർക്കും. സ്കൂൾ സമയമാറ്റം മദ്രസകളെ ബാധിക്കുന്ന നിലയുണ്ട്. കേരള സമൂഹത്തെ ലൈംഗിക അരാജകത്വത്തിലേക്ക് തള്ളി വിടുന്നതാണ് പാഠ്യ പദ്ധതി പരിഷ്കരണം.ഇത് പിൻവലിക്കണം  ശിവൻകുട്ടി - വിദ്യാഭ്യാസമന്ത്രി  പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. ഷംസുദ്ധീനെ ആരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കരടിലെ ഉള്ളടക്കം വിശദമായ ചർച്ചയ്ക്ക് ശേഷം തയ്യാറാക്കിയതാണ്. സ്കൂൾ സമയമാറ്റം സംബന്ധിച്ച് സർക്കാർ തീരുമാനം എടുത്തിട്ടില്ല. ചർച്ചകൾക്കായി പല നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. വിശദമായ ചർച്ചകൾക്ക് ശേഷമേ തീരുമാനം എടുക്കൂ. മതനിരപേക്ഷതയെ മതനിരാസമായി കാണരുത്. മിക്സ്ഡ് ബെഞ്ചും, മിക്സ്സ്ഡ് ഹോസ്റ്റലുമൊന്നും സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ല.  

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad