Type Here to Get Search Results !

ചന്ദ്രബാബു നായിഡുവിന്റെ റോഡ്‌ഷോക്കിടെ തിക്കുംതിരക്കും; ഓടയിൽ വീണ് എട്ട് പേര്‍മരിച്ച അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി




ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ റോഡ്‌ഷോയ്ക്കിടെയുണ്ടായ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ (പിഎംഎന്‍ആര്‍എഫ്) നിന്നാണ് നഷ്ടപരിഹാരം നല്‍കുക

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ഒരു പൊതുയോഗത്തിനിടെയുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. 'മരണപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും'. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ രാത്രി നെല്ലൂരില്‍ നടന്ന റോഡ്‌ഷോയിലാണ് തിക്കിലും തിരക്കിലും പെട്ട് എട്ട് പേര്‍ മരണപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad