Type Here to Get Search Results !

974 കണ്ടെയ്‌നറുകള്‍ കൊണ്ട് നിര്‍മിച്ച സ്റ്റേഡിയം; ലോകകപ്പിലെ അത്ഭുത നിര്‍മിതികളിലൊന്ന് പൊളിച്ചുനീക്കുന്നു



ഖത്തര്‍ ലോകകപ്പിനായി കണ്ടെയ്നറുകള്‍ കൊണ്ട് നിര്‍മ്മിച്ച സ്റ്റേഡിയത്തിന് വിട. 974 കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച സ്റ്റേഡിയത്തിന് ഇതേ പേര് തന്നെയാണ് നല്‍കിയിരുന്നത്.


ഈ വേദിയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ സ്റ്റേഡിയം ഉടന്‍ പൊളിച്ചു നീക്കും. പ്രീ ക്വാര്‍ട്ടറിലെ ബ്രസീല്‍ - ദക്ഷിണ കൊറിയ മത്സരമാണ് ഇവിടെ അവസാനം നടന്നത്.


ഖത്തര്‍ ലോകകപ്പിന് സമ്മാനിച്ച നിര്‍മ്മാണ വിസ്മയങ്ങളില്‍ ഒന്നായിരുന്നു 974 സ്റ്റേഡിയം. 974 കണ്ടെയ്നറുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ സ്റ്റേഡിയം ഇനി അവിസ്മരണീയ ഓര്‍മ്മയാണ്. ലോകകപ്പ് ചരിത്രത്തില്‍ വച്ച്‌ ഏറ്റവും വേറിട്ടതും പുതുമയാര്‍ന്നതുമായിരുന്നു 974 സ്റ്റേഡിയം. ഷിപ്പിംഗ് കണ്ടെയ്നറുകള്‍ കൊണ്ടാണ് സ്റ്റേഡിയം നിര്‍മ്മിച്ചത്. പുനരുല്‍പ്പാദിപ്പിച്ച സ്റ്റീല്‍ കൊണ്ട് സ്ട്രക്ചര്‍ തയ്യാറാക്കി. കളി കാണാനെത്തിയ ആരാധകര്‍ക്ക് ആവേശത്തിന്റെ പുതുതാളമാണ് സ്റ്റേഡിയം സമ്മാനിച്ചത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad