Type Here to Get Search Results !

ടിവി പ്രേക്ഷകരെ മറികടന്ന് ഡിജിറ്റൽ പ്രേക്ഷകർ; ചരിത്രമായി ഖത്തർ ലോകകപ്പ് 2022



ഖത്തർ ലോകകപ്പിന് കൊടിയിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. ലോകകപ്പിന്‍റെ സംഘാടനം മുതൽ കാഴ്ചക്കാരിൽ വരെ ഇന്ത്യക്കാരുടെ അനിഷേധ്യ സാന്നിദ്ധ്യമുണ്ടായിരുന്നു. ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ വീക്ഷിച്ച ലോകകപ്പും ഖത്തറിലേതാണ്. ഏറ്റവും പ്രധാന സവിശേഷത, ലോകകപ്പ് പ്രേക്ഷകരുടെ എണ്ണത്തിൽ ചരിത്രത്തിൽ ഇതാദ്യമായി ടിവി പ്രേക്ഷകരെ മറികടന്നിരിക്കുകയാണ് ഡിജിറ്റൽ കാഴ്ചക്കാർ.

ഖത്തർ ഫിഫ ലോകകപ്പ് 2022 ഓൺലൈനിൽ സ്ട്രീം ചെയ്യുന്ന ജിയോ സിനിമയിലൂടെ ഇന്ത്യയിൽനിന്ന് ഏകദേശം 10 കോടിയിലേറെ പേർ മത്സരങ്ങൾ വീക്ഷിച്ചതായാണ് റിപ്പോർട്ട്. നവംബർ 20 മുതൽ iOS-ലും Android-ലും ഉടനീളം മൂന്നാഴ്ചത്തേക്ക് സൗജന്യമായി ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായി JioCinema മാറി.

ലോകകപ്പ് കാഴ്ചക്കാരിൽ എത്തിക്കുന്നതിൽ ഇതുവരെയില്ലാത്ത നവീന അനുഭവമാണ് ജിയോ സിനിമ ഒരുക്കിയത്. അത്യാധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ദൃശ്യ-ശ്രവ്യ വിസ്മയമായി ഫിഫ ലോകകപ്പ് ജിയോ സിനിമയിലൂടെ ഫുട്ബോൾ ആരാധകർ ആസ്വദിച്ചത്.

വെയ്ൻ റൂണി, ലൂയിസ് ഫിഗോ, റോബർട്ട് പയേഴ്‌സ്, ഗിൽബെർട്ടോ സിൽവ, സോൾ കാംബെൽ എന്നിവരുൾപ്പെടെയുള്ള ലോകകപ്പ് താരങ്ങൾ ജിയോസിനിമയുടെ ലോകോത്തര സ്റ്റുഡിയോയിലിരുന്ന് മത്സരത്തിന്‍റെ തത്സമയ വിവരണവും ആഴത്തിലുള്ള വിശകലനങ്ങളും നടത്തി. കൂടാതെ കേരളത്തിന്‍റെ സന്തോഷ് ട്രോഫി താരങ്ങളായ ജോപോൾ അഞ്ചേരി, മുഹമ്മദ് റാഫി, സുശാന്ത് മാത്യൂ, ഫിറോസ് മുഹമ്മദ് എന്നിവർക്ക് പുറമെ പ്രശസ്ത കമന്‍റേറ്റർമാരായ അനു ജോസഫ്, എൽദോപോൾ പുതുശേരി എന്നിവർ മലയാളത്തിലും ലോകകപ്പ് വിശേഷങ്ങൾ തത്സമയം കാഴ്ചക്കാരിലേക്ക് എത്തിച്ചു. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ ഹിന്ദിയിലും ബംഗാളിലിയിലും മത്സരങ്ങൾ തത്സമയം ജിയോ സിനിമയിൽ ലഭ്യമായി.

ഇതുവരെ കണ്ടിട്ടില്ലാത്ത വോയ്‌സ് ആക്ടിവേറ്റഡ് എആർ ലെൻസ് വ്യത്യസ്ത അനുഭവമാണ് പ്രേക്ഷകർക്ക് പകർന്നു നൽകിയത്. ഇതിനായി Snap Inc. യുമായി ചേർന്നാണ് ജിയോ സിനിമ പ്രവർത്തിച്ചത്.

 Hype Mode പുതിയ ഫീച്ചറുമായി ജിയോ സിനിമ

കൂടാതെ ഇന്ത്യയിലെ ഫുട്ബോളിലെ അപ്രഖ്യാപിത നായകരെ അനാവരണം ചെയ്യുന്ന ഒരു പരമ്പര മഹീന്ദ്രയുമായി ചേർന്ന് നിർമ്മിക്കുകയും ചെയ്തു.

ഇ-കൊമേഴ്‌സ്, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഓട്ടോ, ഫാഷൻ, ഹോസ്പിറ്റാലിറ്റി, ഫിൻടെക് എന്നിവയിലുടനീളമുള്ള 50-ലധികം ബ്രാൻഡുകൾ FIFA ലോകകപ്പിന്റെ Viacom18 സ്‌പോർട്‌സിന്റെ തത്സമയ സംപ്രേക്ഷണത്തിന് പിന്തുണയുമായി അണിചേർന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad