Type Here to Get Search Results !

1783 പുതിയ ബസുകൾ; പുതുവർഷത്തിൽ പുത്തനുണർവോടെ കെ.എസ്.ആർ.ടി.സി



തിരുവനന്തപുരം: പുതുവർഷത്തിൽ പുത്തനുണർവോടെ കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ രണ്ടായിരത്തോളം പുതിയ ബസുകളാണ് നിരത്തിലിറക്കാൻ പോകുന്നത്. ഇതിന്റെ ടെണ്ടർ നടപടികൾ അന്തിമ ഘട്ടത്തിലാണ്.കെ.എസ്.ആർ.ടി.സിക്ക് 2022 വെല്ലുവിളികളുടെ വർഷമായിരുന്നു. കോവിഡിൽ നിന്ന് കരകയറി വരുന്നതിനിടെ ഡീസൽ പ്രതിസന്ധി തിരിച്ചടിയായി. 12 വർഷത്തിനു ശേഷം ശമ്പള പരിഷ്‌ക്കരണം യാഥാർത്ഥ്യമായെങ്കിലും ശമ്പളം സമയത്ത് കൊടുക്കാനാകാതെ ജീവനക്കാരുടെ സമരവും പണിമുടക്കും നേരിടേണ്ടി വന്നു. ദീർഘദൂര സർവീസിനുള്ള സ്വിഫ്റ്റ് കമ്പനിയും ഗ്രാമവണ്ടി സർവീസ് തുടങ്ങാനായതും നേട്ടമായി.614 ഇലക്ട്രിക് ബസുൾപ്പെടെ കിഫ്ബി ഫണ്ടിലൂടെ 1783 ബസുകൾ 2023ൽ വാങ്ങും. സ്മാർട്ട് സിറ്റി പദ്ധതി വഴി 120 ഇലക്ട്രിക് ബസുകൾ തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലറിനായി അടുത്ത നാലു മാസം കൊണ്ടെത്തും. ജീവനക്കാരുടെ മോശം പെരുമാറ്റം കാരണമുണ്ടായ പ്രശ്‌നങ്ങൾ ഈ വർഷം കെ.എസ്.ആർ.ടി.സിയെ പലപ്പോഴും വെട്ടിലാക്കി. കോടതി കയറിയ ശമ്പള പ്രതിസന്ധി ഇതുവരെ അവസാനിച്ചിട്ടില്ല. ഡിസംബറിലെ ശമ്പളം അടുത്ത മാസം അഞ്ചിന് കിട്ടുമോയെന്ന് ഉറപ്പിക്കാനുമായിട്ടില്ല. എങ്കിലും രക്ഷപ്പെടുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി പുതുവർഷത്തിലേക്ക് വളയം പിടിക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad