Type Here to Get Search Results !

ആറുവര്‍ഷത്തിനിടെ, സംസ്ഥാനത്ത് മുങ്ങിമരിച്ചത് 10,451 പേർ; 8169 പേര്‍ പല സാഹചര്യങ്ങളില്‍; ആത്മഹത്യ 2282; മുങ്ങിമരണം ദുരന്തപട്ടികയിലില്ല..



 മുങ്ങിമരണം ദുരന്ത പട്ടികയിലില്ലാത്തതുമൂലം കേന്ദ്ര-സംസ്ഥാന സഹായം നിര്‍ധന കുടുംബങ്ങള്‍ക്കടക്കം ലഭിക്കുന്നില്ല. സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ തോതില്‍ വര്‍ധിക്കുമ്പോഴും ഇത്തരം മരണങ്ങള്‍ ദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല.


ആറുവര്‍ഷത്തിനിടെ, യുവാക്കളുള്‍പ്പെടെ സംസ്ഥാനത്ത് മുങ്ങിമരിച്ചത് 10,451 പേരാണ്. ഇതില്‍ 8169 പേര്‍ പല സാഹചര്യങ്ങളില്‍ മുങ്ങിമരിച്ചെന്നും 2282 പേര്‍ ആത്മഹത്യചെയ്തെന്നും കണക്കുകള്‍.


നിരവധി കുടുംബങ്ങളാണ് ഉറ്റവരുടെ മുങ്ങിമരണത്തെ തുടര്‍ന്ന് ആശ്രയം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. അര്‍ഹമായ ധനസഹായം കിട്ടണമെന്ന ഇവരുടെ ആവശ്യം അവഗണിക്കപ്പടുന്നു. 2019 ലാണ് കൂടുതല്‍ മുങ്ങിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കില്‍ എറണാകുളത്തും തൃശൂരുമാണ് ഏറ്റവും കൂടുതല്‍ മുങ്ങിമരണം. വയനാട്ടിലാണ് കുറവ്.


ഇത്തരം മരണങ്ങളില്‍ ഇപ്പോള്‍ ചെറിയ ധനസഹായമാണ് സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നത്. അത് എം.എല്‍.എമാരോ മറ്റ് ജനപ്രതിനിധികളോ നല്‍കുന്ന അപേക്ഷകള്‍ പരിഗണിച്ച്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കുന്ന തുകയില്‍ ഒതുങ്ങുന്നു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad