Type Here to Get Search Results !

പ്രൊഫഷനല്‍ കരിയറില്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മെസി ഇന്നിറങ്ങും'; പ്രീക്വാര്‍ട്ടറില്‍ കങ്കാരുക്കളോട് മുട്ടാന്‍ അര്‍ജന്റീന



അര്‍ജന്റീനിയന്‍ ഇതിഹാസതാരം ലയണല്‍ മെസിക്ക് ഇന്നത്തെ മത്സരം ചരിത്രമുഹൂര്‍ത്തം കൂടിയാണ്. പ്രൊഫഷനല്‍ കരിയറില്‍ ഇന്ന് ആയിരം മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് സൂപ്പര്‍താരം.ദേശീയ ടീമിനായി ഇന്ന് 169-ാമത്തെ മത്സരത്തിനാണ് മെസി ഇറങ്ങുന്നത്. ക്ലബ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്.


അടുത്ത ലോകകപ്പില്‍ താരം ടീമിനൊപ്പമുണ്ടാകുമോ എന്ന കാര്യം സംശയമായിരിക്കും. അതിനാല്‍, എന്തു വിലകൊടുത്തും മെസിയുടെ പേരില്‍ രാജ്യത്തിനായൊരു ലോകകിരീടം സാധ്യമാക്കുക എന്ന ലക്ഷ്യമായിരിക്കും സഹതാരങ്ങളുടെ മനസിലുണ്ടാകുക. ഇന്ന് ജയിക്കാനായില്ലെങ്കില്‍ ഒരുപക്ഷെ ലോകകപ്പില്‍ 35കാരനായ മെസിയുടെ അവസാന മത്സരവുമാകുമിത്.


ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ആദ്യദിനത്തിലെ രണ്ടാം മത്സരത്തില്‍ അര്‍ജന്റീന ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. അവസാന മത്സരത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ച്‌ ഗ്രൂപ്പ് ചാമ്ബ്യന്മാരായാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയില്‍ ഡെന്മാര്‍ ഉള്‍പ്പെടെയുള്ളവരെ പിന്തള്ളിയാണ് ഓസ്‌ട്രേലിയ പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad