Type Here to Get Search Results !

പ്രതീക്ഷയോടെ വീണ്ടും അങ്ങാടിപ്പുറം- ഫറോക്ക് റെയിൽപാത

 


പെരിന്തൽമണ്ണ: മലപ്പുറം, മഞ്ചേരി നഗരങ്ങളിലേക്ക് റെയിൽപ്പാത നിർമിക്കുന്നതിനുള്ള സാധ്യത പഠിക്കാൻ റെയിൽവേ തീരുമാനിച്ചതോടെ, അങ്ങാടിപ്പുറം- ഫറോക്ക് തീവണ്ടിപ്പാതയെന്ന 72 വർഷമായുള്ള സ്വപ്‌നത്തിനും വീണ്ടും ചിറകു മുളയ്ക്കുകയാണ്. അങ്ങാടിപ്പുറത്ത് നിന്ന് തുടങ്ങി മലപ്പുറം, കൊണ്ടോട്ടി, കരിപ്പൂർ വഴി ഫറോക്കിൽ എത്തുന്നതാണീ പദ്ധതി. 55 കിലോമീറ്ററാണ് ദൂരം.


2014-ലെ കണക്കു പ്രകാരം 823 കോടി രൂപയാണ് പ്രതീക്ഷിച്ച ചെലവ്. 12 വർഷം മുൻപ് റെയിൽവേ സർവേ നടത്തി പ്രായോഗികവും ലാഭകരവുമെന്ന് കണ്ടെത്തിയതാണീ പദ്ധതി. 2020-ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പാത ഇപ്പോഴും ചുവപ്പു നാടയിലാണ്. നിർദിഷ്ട അങ്ങാടിപ്പുറം- ഫറോക്ക് പാതയുമായി ബന്ധിപ്പിച്ചാകണം പുതിയ പദ്ധതികളെന്ന് ആവശ്യമുയരുന്നുണ്ട്.


1950-ൽ തുടങ്ങിയതാണ്, മലപ്പുറം നഗരം വഴി തീവണ്ടിപ്പാതയെന്ന ചർച്ച. അന്ന് സാധ്യതാപഠനവും നടന്നു. 1990-91 റെയിൽവേ ബജറ്റ് ചർച്ചയിലും അങ്ങാടിപ്പുറം-ഫറോക്ക് പാത കടന്നുവന്നു. 2004-ൽ കേരള സർക്കാർ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചു. ടി.കെ. ഹംസ എം.പി.യുടെ ഇടപെടലിലൂടെ 2008-09 റെയിൽവേ ബജറ്റിൽ പാതയുടെ സർവേയ്ക്ക് തുക വകയിരുത്തി. ഫറോക്കിൽനിന്നും വെസ്റ്റ്ഹില്ലിൽനിന്നുമായി രണ്ട് സർവേകൾ നടത്തി. 2010-ൽ പൂർത്തിയാക്കിയ സർവേ അങ്ങാടിപ്പുറം-ഫറോക്ക് പാത ലാഭകരമെന്നു കണ്ടെത്തി. റെയിൽവേ പ്ലാനിങ് കമ്മിഷന്റെ അനുമതിക്കായി അയക്കുകയും ചെയ്തു.


2009-ൽ റെയിൽവേയുടെ 'വിഷൻ 2020' പദ്ധതിയിൽ അങ്ങാടിപ്പുറം-ഫറോക്ക് പാതയും ഇടംനേടി. 2010-ൽ കേന്ദ്ര റെയിൽവേ സഹമന്ത്രിയായിരുന്ന ഇ. അഹമ്മദിന്റെ ശ്രമഫലയായി നിലമ്പൂർ-നഞ്ചൻകോട്‌ പാതയ്ക്കൊപ്പം ഇതിനും പ്ലാനിങ് കമ്മിഷന്റെ അനുമതിയായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad