Type Here to Get Search Results !

ഇന്ത്യയുടെ ചരിത്രം കൃത്യമല്ല, മാറ്റിയെഴുതണം’; അമിത് ഷാ

 


_ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതണമെന്ന് ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനങ്ങളുടെ വലിയ പ്രയോജനത്തിനായി ചരിത്രത്തിന്റെ ഗതി പുനഃപരിശോധിക്കേണ്ട സമയമായി._


_താന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ രാജ്യ ചരിത്രം കൃത്യമായല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് നിരവധി തവണ കേട്ട പരാതിയാണെന്നും അമിത് ഷാ പറഞ്ഞു. രാജ്യ ചരിത്രം തെറ്റായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന പരാതിയെക്കുറിച്ച് ചരിത്ര വിദ്യാര്‍ത്ഥികളും സര്‍വ്വകലാശാല പ്രൊഫസര്‍മാരും പരിശോധിക്കണമെന്നും അമിത് ഷാ വ്യക്തമാക്കി._


_സ്വാതന്ത്ര്യത്തിന് വേണ്ടി പടപൊരുതിയ 300 മഹത് വ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കണം.150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം. ഇതോടെ പരാതികള്‍ അവസാനിക്കും. ഇത്തരം ഗവേഷണങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ചരിത്രം പുനര്‍രചിക്കാന്‍ മുന്നോട്ട് വരൂ എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad