Type Here to Get Search Results !

അർജന്റീനയുടെ തോൽ‌വിയിൽ കണ്ണുനിറഞ്ഞ നിബ്രാസ് മോന് അടുത്ത കളി ഗാലറിയിലിരുന്ന് കാണാം



കാസർഗോഡ് :സൗദി അറേബ്യയുമായിയുള്ള ആദ്യ കളിയിൽ അർജന്റീന തോൽവി സമ്മതിച്ചപ്പോൾ കൂട്ടുകാരുടെ പരിഹാസത്തിൽ വിതുമ്പി അർജന്റീനയുടെ ഡെഡ് ഫാൻ ആയി വൈറലായ നിബ്രാസ് മോന് അർജന്റീനയുടെ അടുത്ത കളി ഗാലറിയിലിരുന്ന് കാണാം.ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്മാർട്ട് ട്രാവൽസ് ആണ് കുഞ്ഞു നിബ്രാസിന്റെ യാത്രക്കുള്ള ടിക്കറ്റും അനുബന്ധ ചിലവുകളും വഹിക്കുന്നത്. കാസർഗോഡ് ജില്ലയിലെ തൃകരിപ്പൂരിലെ നിബ്രാസ് ആദ്യ കളിയിൽ തന്റെ ഇഷ്ട ടീം തോറ്റപ്പോൾ ടീം തിരിച്ചുവരുമെന്ന ആത്മവിശ്വാസം മുറുകെ പിടിച്ചിരുന്നു. എന്നാൽ കൂടെ ഉള്ളവർ കളിയാക്കിയപ്പോൾ എല്ലാം മറന്ന് വിതുമ്പിയ ഈ കുരുന്നിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഈ വീഡിയോ വിദ്യാഭ്യാസമന്ത്രി ശിവൻ കുട്ടിയടക്കമുള്ള പ്രമുഖർ പങ്ക് വെച്ചു ആശ്വാസിപ്പിച്ചിരുന്നു. തൃകരിപ്പൂർ മണിയനോടി സ്വദേശി ആയ നിബ്രാസ് കുടിലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ് 

ഒരുകാൽപന്തിനാൽ കുരുത്തിടുന്നതിനപ്പുറം അതിരുകളില്ലാത്ത ലോകത്ത് ഹൃദയങ്ങളെ ഹൃദയങ്ങളോട് ചേർത്ത് നിറുത്തുന്ന നിർവചിക്കാനാവത്ത ബന്ധമാണ് ഓരോ ആരാധകനും തന്റെ ഇഷ്ട ടീമുകളോടുള്ളത

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad