Type Here to Get Search Results !

പലനിറം വേണ്ട; വെള്ളയും നീലയും മാത്രം, ടൂറിസ്റ്റ് ബസുകള്‍ നിയമം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി

കൊച്ചി: വടക്കഞ്ചേരി അപകടകാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്ക് സംസ്ഥാന ട്രാന്‍പോര്‍ട്ട് കമ്മീഷണറുടെ തീരുമാനം.



നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെര്‍മിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. ജനുവരി ഒന്നുമുതല്‍ നിയമങ്ങള്‍ കര്‍ശനമാക്കും. 


നിയമലംഘനം നടത്തിയാല്‍ പിഴ ഈടാക്കാറാണ് പതിവ്. എന്നാല്‍ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയില്‍ നിരത്തിലിറക്കും. ഇതിന് തടയിടാന്‍ ബസുകളുടെ ഫിറ്റ്‌സന് റദ്ദാക്കും. ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത് പറഞ്ഞു. 


ഓരോ ബസുകളുടെയും നിരീക്ഷണ ചുമതല ഓരോ എംവിഡി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ഈ ബസുകള്‍ നിയനം ലംഘിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി സ്വീകരിക്കും. ബസുകള്‍ പലനിറത്തില്‍ പെയിന്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തും. ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയും നീല വരയും എന്നത് കര്‍ശനമാക്കും. വിദ്യാലായങ്ങളില്‍ നിന്ന് വിനോദയാത്ര പോകുമ്ബോള്‍ മൂന്നു ദിവസം മുന്‍പ് അധികൃതരെ വിവരമറിയിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad