Type Here to Get Search Results !

വീട്ടില്‍ പ്രസവിക്കണമെന്ന് ഭര്‍ത്താവിന് നിര്‍ബന്ധം, പ്രസവത്തിനിടെ യുവതിയും കുഞ്ഞും മരിച്ചു, പ്രസവമെടുത്ത ഭര്‍ത്താവിനെതിരെ കേസെടുത്തു

കൊല്ലം : വീട്ടില്‍ പ്രസവം നടത്തിയതിന് പിന്നാലെ അമ്മയ്‌ക്കും കുഞ്ഞിനും ദാരുണാന്ത്യം. കൊല്ലം ചടയമംഗലത്താണ് സംഭവം.

ഏറത്ത് വീട് കള്ളിക്കാട് സ്വദേശി ശാലിനി (32) ആണ് മരിച്ചത്. ഭര്‍ത്താവാണ് യുവതിയുടെ പ്രസവം എടുത്തത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു പ്രസവം. പ്രസവവേദനയുണ്ടായെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും ചേര്‍ന്ന് വീട്ടില്‍വച്ച്‌ പ്രസവമെടുക്കുകയായിരുന്നു. ഇതിനുമുമ്ബും ഇവര്‍ ഇതുപോലെ പ്രസവമെടുത്ത് 2 കുഞ്ഞുങ്ങള്‍ മരണപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad