Type Here to Get Search Results !

വടക്കഞ്ചേരി അപകടം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മൊഴിയെടുക്കാന്‍ പൊലീസ്, സംസ്ഥാന വ്യാപക പരിശോധന ഇന്നും തുടരും

തിരുവനന്തപുരം: വടക്കഞ്ചേരി അപകടത്തിന്‍്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളുടെ ചട്ട ലംഘനം കണ്ടെത്താന്‍ ഇന്നും സംസ്ഥാന വ്യാപകമായി പരിശോധന തുടരും.



ഇന്നലെ മാത്രം 5000-ലേറെ കേസുകളാണ് എല്ലാ ജില്ലകളിലുമായി മോട്ടോര്‍ വാഹനവകുപ്പ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട കെഎസ്‌ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാന്‍ പൊലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവരേയും ചോദ്യം ചെയ്യും.


ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് വാഹനങ്ങളുടെ നിയമലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കര്‍ശന പരിശോധന. സംസ്ഥാന വ്യാപകമായി പരിശോധനയുണ്ടാവും. ടൂറിസ്റ്റ് ബസ്സ് അടക്കം നിയമം ലംഘിച്ച്‌ നിരത്തിലോടുന്ന എല്ലാ വാഹനങ്ങള്‍ക്കും എതിരെ നടപടിയുണ്ടാകും. അന്തര്‍ സംസ്ഥാന സര്‍വീസ് വാഹനങ്ങള്‍ പ്രത്യേകം പരിശോധിക്കുന്നുണ്ട്. ഈ മാസം പതിനാറുവരെയാണ് ഫോക്കസ് 3 സ്പെഷ്യല്‍ ഡ്രൈവ് എന്ന പേരിലെ പരിശോധന. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുടനീളം മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 134 വാഹനങ്ങള്‍ പിടികൂടിയിരുന്നു. രണ്ട് ലക്ഷത്തി പതിനാറായിരം രൂപയാണ് പിഴയിട്ടത്


കെഎസ്‌ആര്‍ടിസി ബസ് പെട്ടന്ന് നിര്‍ത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറഞ്ഞിരുന്നത്. ഇതില്‍ വ്യക്തത വരുത്താന്‍ ആണ് പോലീസ് നടപടി. ജോമോനെ വടക്കഞ്ചേരിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവരെയും പോലിസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി , പ്രേരണക്കുറ്റo ചുമത്തി ബസ് ഉടമ അരുണിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.


മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതിനിടെ വിശദമായ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ എന്‍ഫോഴ്സ്മെന്‍്റ് ആര്‍ടിഒ ഗതാഗത കമ്മീഷണര്‍ക്ക് കൈമാറും. വാഹനം ഓടിക്കുമ്ബോള്‍ ജോമോന്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തസാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വൈകാതെ കിട്ടുമെന്നാണ് പോലിസിന്‍്റെ പ്രതീക്ഷ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad