Type Here to Get Search Results !

തെരുവുനായ്ക്കളെ പിടികൂടാന്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം

പേവിഷബാധ തടയല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടത്തുന്ന തെരുവുനായ്ക്കളുടെ വാക്‌സിനേഷന്‍, അനിമല്‍ ഷെല്‍ട്ടര്‍ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കളികളാവാം. അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇണക്കമുള്ള നായ്ക്കളെ വാക്‌സിനേഷനായി സുരക്ഷിതമായി പിടിച്ചുകൊടുക്കുക,



അനിമല്‍ ഷെല്‍ട്ടറില്‍ മൃഗങ്ങളെ പരിചരിക്കുക, ഭക്ഷണം നല്‍കുക എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സന്നദ്ധരായ മൃഗക്ഷേമ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അതാത് പഞ്ചായത്തുകളിലെ മൃഗാശുപത്രിയുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ബന്ധപ്പെടാം. പട്ടി പിടുത്തത്തില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ നിര്‍ബന്ധമായും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണം. തെരുവുനായ്ക്കളെ പിടികൂടാന്‍ ആവശ്യമായ പരിശീലനം മൃഗസംരക്ഷണ വകുപ്പ് നല്‍കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad