Type Here to Get Search Results !

ലഹരിയില്‍മുങ്ങി കേരളം,എംഡിഎംഎയുടെ പ്രധാന വിപണിയായി കേരളം

കോഴിക്കോട്: സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുടെ ദക്ഷിണേന്ത്യയിലെ പ്രധാന വിപണിയായി കേരളം മാറുന്നു. കഴിഞ്ഞ നാലര വർഷത്തിനിടെ 42 കോടിയോളം രൂപ വിലവരുന്ന 42.07 കിലോ സംസ്ഥാനത്ത് എത്തിയതായി എക്സൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 



ഇത്തരം കേസുകളും അടുത്തിടെ വർധിച്ചിട്ടുണ്ട്.

ശാരീരികവും മാനസികവും വൈകാരികവുമായ ഒട്ടേറെ ഭവിഷ്യത്തുകൾക്ക് കാരണമാകുന്ന മാരകമയക്കുമരുന്നായ മെത്തലീൻ ഡയോക്സി മെത്താംഫിറ്റമീൻ എന്ന എം.ഡി.എം.എ ഹൈദരാബാദ്, ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് 

ഇവിടേക്കെത്തുന്നത്. 


പൊടി, ക്രിസ്റ്റൽ എന്നീ രൂപങ്ങളില്‍ എത്തുന്ന ഇവ രഹസ്യമായും അതിലേറെ സുരക്ഷിതമായും കൊണ്ടുനടക്കാമെന്നത് യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ മറ്റ് ലഹരി പദാർഥങ്ങളെ അപേക്ഷിച്ച് ഇത് പ്രിയപ്പെട്ടതാക്കുന്നു എന്ന് എക്സൈസ് അധികൃതർ പറയുന്നു. മുമ്പ് പാശ്ചാത്യരാജ്യങ്ങളിൽനിന്ന് ഇറക്കുമതിചെയ്തായിരുന്നു വിപണനമെങ്കിൽ ഇപ്പോൾ ഹൈദരാബാദും ബംഗളൂരുവുമടക്കം വൻ നഗരങ്ങളിൽ രഹസ്യനിർമാണ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. മുമ്പ് ഗ്രാമിന് നാലായിരത്തിനും അയ്യായിരത്തിനും വിറ്റിരുന്നത് ആവശ്യക്കാർ കൂടിയതോടെ പതിനായിരം രൂപയിൽ വരെയെത്തി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad