Type Here to Get Search Results !

ഇരുചക്ര വാഹന ലൈസന്‍സ് എടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!

ന്യൂഡല്‍ഹി: ഇരുചക്ര വാഹന ലൈസന്‍സിന് രണ്ടാഴ്ചത്തെ ക്ലാസ് നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. 20 സെക്ഷനുകളിലായി രണ്ടാഴ്ചത്തെ തിയറി, പ്രായോഗിക പരിശീലനവുമാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഡ്രൈവിങ് ബാലപാഠങ്ങള്‍ മുതല്‍ റോഡിലെ പെരുമാറ്റം വരെ ഉള്‍പ്പെടുന്നതാകും ക്ലാസ്.



തിയറി ക്ലാസില്‍ ഏഴ് സെക്ഷനുകളും പ്രായോഗിക പരിശീലനം 13 സെക്ഷനുകളുമായിരിക്കും. ഡ്രൈവിങ് ബാലപാഠങ്ങള്‍, ട്രാഫിക് വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന വിവരങ്ങള്‍, അപകടങ്ങളില്‍പ്പെട്ടവര്‍ക്കുള്ള പ്രഥമശുശ്രൂഷ, റോഡിലെ പെരുമാറ്റം, ഇന്ധന ലാഭവും പരിസ്ഥിതി പരിപാലനവും തുടങ്ങിയ സെക്ഷനുകളാണ് തിയറി ക്ലാസില്‍ ഉണ്ടാകുക. ഡ്രൈവിങ്ങിന്റെ വിവധ ഘട്ടങ്ങള്‍, രാത്രികാല ഡ്രൈവിങ്, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ തുടങ്ങിയ സെക്ഷനുകളായിരിക്കും പ്രായോഗിക പരിശീലനത്തില്‍ ഉണ്ടായിരിക്കുക.ലൈസന്‍സ് ലഭിക്കാന്‍ ഇനി മുതല്‍ അംഗീകൃത ഡ്രൈവിങ് സെന്ററുകളില്‍ നിന്ന് ഡ്രൈവിങ് ക്ഷമത പരീക്ഷ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയ്‌ക്കൊപ്പം നല്‍കണം. കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ മുന്നറിയിപ്പ് അലാം മുഴങ്ങുന്ന സംവിധാനം നിര്‍ബന്ധമാക്കിയുള്ള വിജ്ഞാപനവും വൈകാതെ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad