Type Here to Get Search Results !

ദീർഘകാലത്തിനുശേഷം ഗൂഗിൾ സെർച്ചിൽ വൻ മാറ്റങ്ങൾ വരുന്നു

കാലിഫോർണിയ: ദീർഘകാലത്തിനുശേഷം ഗൂഗിൾ സെർച്ചിൽ വൻ മാറ്റങ്ങൾ വരുന്നു. കൂടുതൽ ഉപയോക്തൃ സൗഹൃദ സംവിധാനമാണ് ഗൂഗിൾ അവതരിപ്പിക്കാനിരിക്കുന്നത്. സെർച്ച് ഫലങ്ങൾ വരുന്ന പേജിലാണ് മാറ്റങ്ങൾ വരുന്നത്.സെർച്ച് ബാറിൽ ഒരു കീവേഡ് തിരഞ്ഞാൽ ചിത്രം, വിഡിയോ, ന്യൂസ് അടക്കം ഏറ്റവും പ്രസക്തമായ ഫലങ്ങളായിരിക്കും ഇനി ലഭിക്കുക.



 നിലവിൽ ന്യൂസ്, വിഡിയോ, ഇമേജ്, മാപ്പ് അടക്കം വിവിധ വിഭാഗങ്ങൾ വ്യത്യസ്ത ടാബുകൾക്കു കീഴിലാണ് ലഭിക്കുന്നത്. ഇതിനായി ഓരോ ടാബും ഓരോന്നായി ക്ലിക്ക് ചെയ്യേണ്ടിവരുന്നുണ്ട്. ഇതിനു പകരമാണ് ഒറ്റ സെർച്ച് റിസൽറ്റ് പേജിൽ തന്നെ എല്ലാ വിഭാഗം കണ്ടെന്റുകളും കാണിക്കുക.ബുധനാഴ്ച നടന്ന 'സെർച്ച് ഓൺ 2022' പരിപാടിയിൽ ഗൂഗിൾ എൻജിനീയറിങ് വൈസ് പ്രസിഡന്റ് രാജൻ പട്ടേലാണ് പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചത്. ഉപയോക്താക്കൾ ഓരോ വിഷയവും തിരയുന്ന രീതിയിൽ സെർച്ച് ഫലങ്ങളെ ഏകീകരിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് രാജൻ വെളിപ്പെടുത്തി. പല രീതികളിലുള്ള ഏറ്റവും പ്രസക്തമായ റിസൽറ്റുകളായിരിക്കും ഉപയോക്താക്കൾക്കു ലഭിക്കുക.റിസൽറ്റ് പേജിൽ താഴേക്കു പോകുന്തോറും കൂടുതൽ അപ്രസക്തമായ ഫലങ്ങളായിരിക്കും ലഭിക്കുക എന്നതാണ് ആളുകളുടെ മനോഭാവം. നിലവിൽ ഗൂഗിൾ സെർച്ചിലെ റാങ്കിങ് സംവിധാനത്തിന്റെ സവിശേഷതയാണിത്. ഏറ്റവും വിഷയപ്രസക്തവും കൂടുതൽ നിലവാരമുള്ളതുമായ കണ്ടെന്റാകും ഉപയോക്താക്കൾക്ക് കൂടുതൽ ഫലപ്രദം. ഇതിനാൽ, പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇത്തരത്തിലുള്ള കണ്ടെന്റിനാകും ഗൂഗിൾ മുൻഗണന നൽകുക. കൂടുതൽ സമ്പന്നവും ദൃശ്യപ്രാധാന്യമുള്ളതുമായ കണ്ടെന്റുകളായിരിക്കും ഉപയോക്താക്കൾക്ക് പ്രധാനമായും കാണാനാകുകയെന്നും രാജൻ പട്ടേൽ അറിയിച്ചു.ഗൂഗിളിലെ പരസ്യത്തിന്റെ രീതിയിലും മാറ്റമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത മാസങ്ങളിൽ തന്നെ അമേരിക്കയിൽ ഗൂഗിൾ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ അനുഭവിക്കാനാകും. അധികം വൈകാതെ മറ്റു പ്രദേശങ്ങളിലും ഗൂഗിൾ സെർച്ചിലെ മാറ്റങ്ങൾ അവതരിപ്പിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad