Type Here to Get Search Results !

കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത്‌ ഇക്കുറി 14 ശതമാനം മഴക്കുറവ്‌

തിരുവനന്തപുരം> കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത്‌ ഇക്കുറി 14 ശതമാനം മഴക്കുറവ്‌. ജൂൺ ഒന്നു മുതൽ സെപ്‌തംബർ 30 വരെ ശരാശരി 2018.6 മി. മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ ലഭിച്ചത് 1736.6 മി. മീറ്ററാണ്‌. കഴിഞ്ഞ വർഷം 16 ശതമാനം മഴ കുറവായിരുന്നു. എന്നാൽ, 2020ൽ ഒമ്പതു ശതമാനവും 2019ൽ 16 ശതമാനവും 2018ൽ 23 ശതമാനവും അധിക മഴയാണ്‌ ലഭിച്ചത്‌. 



ഇത്തവണ സംസ്ഥാനത്തെ എല്ലാ ജില്ലയിലും സാധാരണയെക്കാൾ കുറഞ്ഞ മഴയാണ്‌ ലഭിച്ചത്‌. കാസർകോട്‌ ജില്ലയിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌–- 2785.7 മി.മീ. തൊട്ടടുത്ത്‌ 2334.5 മില്ലിമീറ്റർ ലഭിച്ച കണ്ണൂരും. ഏറ്റവും കുറവ്‌ മഴ തിരുവനന്തപുരത്താണ്‌–- 593 മി.മീ. കാസർകോട്‌ രണ്ടു ശതമാനം കുറവ് മഴ രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരത്ത്‌ 30 ശതമാനം മഴ കുറവാണ്‌.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad