Type Here to Get Search Results !

ജിയോ 5ജിക്ക് പ്രതിമാസം 500 രൂപ നല്‍കേണ്ടിവരും, എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിച്ചേക്കില്ല

 


രാജ്യത്തെ മിക്ക നഗരങ്ങളിലും ഈ മാസം തന്നെ 5ജി ലഭ്യമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതു സാധിക്കണമെന്നില്ലെങ്കിലും അധികം വൈകാതെ തന്നെ സേവനം നല്‍കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ സേവനദാതാക്കള്‍. എന്നാല്‍, ഈ കമ്പനികളുടെ ഉപഭോക്താക്കൾക്കും ആശങ്കകളുണ്ട്. 5ജിക്ക് അധിക മാസവരി നല്‍കേണ്ടിവരുമോ, 5ജി ഫോണ്‍ ഇല്ലെങ്കില്‍ പ്രക്ഷേപണം സ്വീകരിക്കാനാകുമോ, 4ജി പൂർ‌ണമായും നിർത്തുമോ തുടങ്ങിയവയാണ് അവ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നിരക്കിനെപ്പറ്റിയുള്ളത്. ഇക്കാര്യത്തില്‍ ദി ഇക്കണോമിക് ടൈംസിന് പറയാനുള്ളത് പരിശോധിക്കാം.


∙ ജിയോ


ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിമാസ നിരക്ക് നല്‍കേണ്ടി വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്. ഇത് ഏകദേശം 400-500 രൂപ വരെയാകാം. പക്ഷേ 5ജി പല ബാന്‍ഡുകളില്‍ പ്രക്ഷേപണം ഉണ്ടെന്നും അറിഞ്ഞിരിക്കണം. എല്ലാ ബാന്‍ഡുകളിലും ജിയോ കുറഞ്ഞ നിരക്ക് തന്നെ നിലനിർത്താനും സാധ്യതയുണ്ടെന്നാണ് അനുമാനം. ഇന്ത്യയില്‍ത്തന്നെ വികസിപ്പിച്ച ടെക്‌നോളജിയാണ് ജിയോ ഉപയോഗിക്കുന്നത്. തുടക്കത്തില്‍ 22 നഗരങ്ങളിലും അധികം താമസിയാതെ 1000 ചെറിയ നഗരങ്ങളിലും 5ജി എത്തിക്കാനാണു ജിയോയുടെ ശ്രമം എന്നാണ് കേള്‍വി.


നിലവിലുള്ള 4ജി പോലെയല്ലാതെ, പലതരം നിരീക്ഷണ സംവിധാനങ്ങളും കമ്പനികള്‍ കൊണ്ടുവന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാര്‍ എങ്ങനെയാണ് സേവനം ഉപയോഗിക്കുന്നത് എന്നറിയാനും വരുമാനം വര്‍ധിപ്പിക്കാനും ഒക്കെയായി ജിയോ ഹീറ്റ്മാപ്പുകളും 3ഡി മാപ്പുകളും റേ ട്രെയ്‌സിങ് സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയേക്കും എന്ന് ട്രാക്ക് ഡോട്ട്ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡേറ്റാ പരിപാലന നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ പിന്‍വലിച്ചത് ഉപയോക്താക്കള്‍ക്ക് തിരിച്ചടിയാകുമോ എന്ന കാര്യത്തിലും തര്‍ക്കമുണ്ട്.


∙ ജിയോയുടെ സേവനം തുടങ്ങുന്നത് എന്നു മുതല്‍?


5ജി സേവനം ഓഗസ്റ്റ് 15ന് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ഇപ്പോഴത്തെ നിലയില്‍ അത് ഓഗസ്റ്റില്‍ നടക്കുമോ എന്നു സംശയമുണ്ട്. ജിയോയുടെ 5ജി സേവനം സെപ്റ്റംബര്‍ 29ന് ഇന്ത്യാമൊബൈല്‍ കോണ്‍ഗ്രസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ട്.


∙ എയര്‍ടെല്‍


ജിയോയുടെ തൊട്ടടുത്ത എതിരാളിയായ എയര്‍ടെല്‍ 4ജി ചാര്‍ജുകള്‍ തന്നെ 5ജിക്കും നിലനിര്‍ത്തിയേക്കാം എന്നാണ് ആദ്യ സൂചന. ജിയോ നിരക്കു വര്‍ധിപ്പിക്കുമെന്ന് ഉറപ്പായാല്‍ എയര്‍ടെല്‍ വര്‍ധിപ്പിക്കാതിരിക്കുമോ എന്ന കാര്യത്തില്‍ ചിലര്‍ സംശയമുന്നയിക്കുന്നു. 5ജി അവതരിപ്പിക്കാനായി സാംസങ്, നോക്കിയ, എറിക്‌സണ്‍ തുടങ്ങിയ കമ്പനികളുമായി സഹകരിക്കാനുള്ള നീക്കത്തിലാണ് എയര്‍ടെല്‍. നഗരങ്ങളിലും ടൗണുകളിലും ഗ്രാമങ്ങളിലും 5ജി എത്തിക്കാന്‍ 2024 വരെ എടുത്തേക്കാമെന്നാണ് കമ്പനി നേരത്തേ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുള്ളത്. തുടക്കത്തില്‍ 13 വന്‍ നഗരങ്ങളിലായിരിക്കും സേവനം തുടങ്ങുക എന്നാണ് കേള്‍ക്കുന്നത്. വി, ബിഎസ്എന്‍എല്‍ തുടങ്ങിയ സേവനദാതാക്കളുടെ പ്ലാനുകള്‍ ഇപ്പോള്‍ ലഭ്യമല്ല...

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad