Type Here to Get Search Results !

തിരുവോണം ബമ്ബര്‍;30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്



തിരുവനന്തപുരം: തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ തീരാറായ സാഹചര്യത്തില്‍ 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാനൊരുങ്ങി ഭാഗ്യക്കുറി വകുപ്പ്.

ഒരു മാസം മുന്‍പാണ് തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിയുടെ വില്‍പ്പന ആരംഭിച്ചത്.ആദ്യഘട്ടത്തില്‍ അച്ചടിച്ച അറുപത് ലക്ഷം ടിക്കറ്റിന്റെ അന്‍പത് ശതമാനത്തോളം ടിക്കറ്റുകള്‍ വിറ്റൊഴിഞ്ഞ സാഹചര്യത്തിലാണ് ഇത്.


കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച വില്‍പ്പനയാണ് ഇത്തവണ നടക്കുന്നത്.എല്ലാ വര്‍ഷവും ഓണത്തോടടുത്ത ദിവസങ്ങളിലാണ് ടിക്കറ്റ് വില്‍പ്പന ഏറ്റവും കൂടുതല്‍ നടക്കുന്നത്.അതിനാല്‍, അടുത്ത മാസം ആദ്യ വാരം ടിക്കറ്റ് വില്‍പ്പന കുതിച്ചുയരുമെന്നാണ് ഭാഗ്യക്കുറി വകുപ്പിന്റെ പ്രതീക്ഷ.


നറുക്കെടുപ്പിന് ഇനി ഒരു മാസം കൂടി അവശേഷിക്കുന്ന സാഹചര്യത്തിലാണ് 30 ലക്ഷം ടിക്കറ്റുകള്‍ കൂടി അച്ചടിക്കാനുള്ള തീരുമാനം ഉണ്ടായത്.90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാനാണ് അനുമതിയുള്ളത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad