Type Here to Get Search Results !

ഐഫോണ്‍ 14 സെപ്റ്റംബര്‍ ഏഴിന് അവതരിപ്പിച്ചേക്കും; വിശദവിവരങ്ങള്‍



ആപ്പിളിന്റെ അടുത്ത അവതരണ പരിപാടി സെപ്റ്റംബർ ഏഴിന്. ഐഫോൺ 14 പരമ്പര ഫോണുകൾ ഈ പരിപാടിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരമ്പരയിൽ ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ പ്രോ മാക്സ്, ഐഫോൺ 14 മാക്സ് തുടങ്ങിയ നാല് മോഡലുകൾ ഉണ്ടാകുമെന്നാണ് ഇതുവരെയുള്ള വിവരം. മുമ്പുണ്ടായിരുന്ന പോലെ ഒരു ഐഫോൺ മിനി പതിപ്പ് ഇത്തവണയുണ്ടാവില്ല.


കാഴ്ചയിൽ ഐഫോൺ 13 ന് സമാനമായിരിക്കും ഐഫോൺ 14 റെഗുലർ മോഡൽ. പ്രോ മോഡലിലായിരിക്കും രൂപകൽപനയിൽ പ്രകടമായ മാറ്റങ്ങളുണ്ടാവുക. അതായത് ഐഫോൺ 14 ൽ ഡ്യുവൽ റിയർ ക്യാമറയോടുകൂടിയ ബാക്ക് പാനലും നോച്ച് ഉള്ള ഡിസ്പ്ലേയും പ്രതീക്ഷിക്കാം.


ഐഫോൺ 14 ൽ മുൻ വർഷത്തെ മോഡലിനെ പോലെ തന്നെ അലൂമിനിയം ഫ്രെയിമും ഗ്ലാസിൽ ബാക്ക് പാനലും ആയിരിക്കും. 6.1 ഒഎൽഇഡി ഡിസ്പ്ലേയായിരിക്കുമെങ്കിലും കൂടുതൽ ഉയർന്ന റിഫ്രഷ് റേറ്റ് (90 ഹെർട്സ്) പ്രതീക്ഷിക്കാം.


ഐഫോൺ 13 ൽ ഉപയോഗിച്ച ബയോണിക് എ15 ചിപ്പ് തന്നെയായിരിക്കും ഇതിലും. അതേസമയം ഉയർന്ന വിലയുള്ള മോഡലുകളിൽ പുതിയ ചിപ്പ് ആയിരിക്കും ഉണ്ടാവുക. ഏറ്റവും പുതിയ ഐഒഎസ് 16 ഓഎസ് ആയിരിക്കും ഐഫോൺ 14 പരമ്പരയിൽ ഉണ്ടാവുക.


ഡ്യുവൽ ക്യാമറ സംവിധാനത്തിൽ 12 എംപി ക്യാമറയും ഒരു പുതിയ അൾട്ര വൈഡ് ക്യാമറയും ഉണ്ടാവും. പുതിയ ക്യാമറ ഫീച്ചറുകളും, മെച്ചപ്പെട്ട സിനിമാറ്റിക് മോഡുമെല്ലാം പുതിയ ഐഫോണുകളിൽ ഉണ്ടാവും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad