Type Here to Get Search Results !

Up ലുലു മാളിനകത്ത് സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമം: മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു



ലുലു മാളിനകത്ത് രാമായണത്തിലെ സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിച്ച മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഹിന്ദു സമാജ് പാര്‍ട്ടി പ്രവര്‍ത്തകരാണ് പിടിയിലായത്.


മാളിന്‍റെ പ്രവേശന കവാടത്തിനടുത്ത് വെച്ചാണ് ഹിന്ദു സമാജ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയത്. മാളില്‍ നമസ്കാരം നടത്തിയതിനെതിരെയാണ് സുന്ദരകാണ്ഡം ചൊല്ലാന്‍ ശ്രമിച്ചത്. നിലവില്‍ പ്രദേശത്ത് സമാധാനപരമായ അന്തരീക്ഷമാണെന്ന് ലഖ്നൗ സൗത്ത് എ.ഡി.സി.പി രാജേഷ് ശ്രീവാസ്തവ അറിയിച്ചു.


അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ലുലു മാളില്‍ നമസ്കാരം നിര്‍വ്വഹിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നമസ്കാരം നിര്‍വ്വഹിക്കുന്ന വീഡിയോ വൈറലായതോടെ ലുലു മാളിനെതിരെ ഹിന്ദു മഹാസഭ അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ രംഗത്തുവന്നിരുന്നു. ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു ഹിന്ദുമഹാസഭയുടെ ഭീഷണി.


'മാളില്‍ നമസ്‌കാരം തുടര്‍ന്നാല്‍ രാമായണത്തിലെ സുന്ദരകാണ്ഡം വായിക്കും. മാളില്‍ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കപ്പെടുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണം'- എന്നായിരുന്നു ഹിന്ദുമഹാസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. അതെ സമയം ലുലു മാളിന് പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.


രണ്ടായിരം കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച മാള്‍ തിങ്കളാഴ്ചയാണ് ആളുകള്‍ക്കായി തുറന്നു കൊടുത്തത്. 22 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ ലഖ്നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥിലാണ് രണ്ട് നിലകളിലായുള്ള മാള്‍. രണ്ടര ലക്ഷം ചതുരശ്രയടിയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റാണ് മാളിന്‍റെ സവിശേഷത. ഇത് കൂടാതെ ലുലു കണക്‌ട്, ലുലു ഫാഷന്‍, ഫണ്ടുര, മൂന്നുറിലധികം ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകള്‍, 11 സ്‌ക്രീന്‍ സിനിമ, ഫുഡ് കോര്‍ട്ട്, മൂവായിരത്തിലധികം വാഹന പാര്‍ക്കിംഗ് സൗകര്യം എന്നിവ മാളിന്റെ സവിശേഷതകളാണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad