Type Here to Get Search Results !

ട്രയിൻ ടിക്കറ്റ് ബുക്കിംഗില്‍ വലിയ മാറ്റങ്ങള്‍, ഈ നടപടി പൂര്‍ത്തിയാക്കിയില്ല എങ്കില്‍ യാത്ര മുടങ്ങും



IRCTC വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ മൊബൈൽ, ഇ-മെയിൽ വെരിഫിക്കേഷൻ നടത്തണം. അതിനുശേഷം മാത്രമേ കണ്‍ഫേം ടിക്കറ്റ് ലഭിക്കൂ. 


ഇന്ത്യയിലെഭൂരിഭാഗംആളുകളും ദീര്‍ഘ യാത്രയ്ക്ക് ട്രെയിനാണ്ആശ്രയിക്കുന്നത്. അതിനാലാണ് റെയിൽ ഇന്ത്യയുടെ ജീവനാഡി എന്ന് അറിയപ്പെടുന്നത്.സമയാസമയങ്ങളില്‍ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ റെയില്‍വേ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 


റെയിൽവേ യാത്രയ്ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവരാണ് അധികവും. അടുത്തിടെ ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച നിയമങ്ങളില്‍ കാര്യമായ മാറ്റംവരുത്തിയിരിയ്ക്കുകയാണ്. അതായത് ഇനി മുതല്‍ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഒരു ചാർജും നൽകേണ്ടി വരില്ല.     


എന്നാല്‍, ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍ ഒരു പ്രധാനപ്പെട്ട മാറ്റംറെയില്‍വേനടത്തിയിട്ടുണ്ട്.ഈനിയമംഅറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍, നിങ്ങള്‍ക്ക് ഒരു പക്ഷെ യാത്ര ചെയ്യാന്‍ സാധിക്കില്ല. അതായത്, IRCTC വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ മൊബൈൽ, ഇ-മെയിൽ വെരിഫിക്കേഷൻ നടത്തണം. അതിനുശേഷം മാത്രമേ കണ്‍ഫേം ടിക്കറ്റ് ലഭിക്കൂ. 


കൊറോണ വൈറസ് ബാധയെ തുടർന്ന് ഏറെ നാളായി ടിക്കറ്റ് ബുക്ക് ചെയ്യാത്തയാത്രക്കാർക്കായാണ് ഈ പുതിയ നിയമം ബാധകമാവുക. IRCTC പോര്‍ട്ടലിലൂടെ ടിക്കറ്റ് വാങ്ങാൻ ഇത്തരക്കാർ ആദ്യം അവരുടെമൊബൈൽ നമ്പറും ഇമെയിലും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം മാത്രമേ ടിക്കറ്റ്ലഭിക്കൂ.എന്നിരുന്നാലും, സ്ഥിരമായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഈ പ്രക്രിയയിലൂടെകടന്നുപോകേണ്ടതില്ല. 


IRCTC യുടെ പോര്‍ട്ടലിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായി ആദ്യം യാത്രക്കാർ ഈ പോർട്ടലിൽ ലോഗിനും പാസ്‌വേഡും സൃഷ്ടിക്കണം. ശേഷം മാത്രമേ ഓണ്‍ ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഇത്തരത്തില്‍ അക്കൗണ്ട് ഉണ്ടാക്കാനായി ഇമെയിലും ഫോൺ നമ്പറും നൽകേണ്ടതുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ ഇമെയിലും ഫോൺ നമ്പറും പരിശോധിച്ച ശേഷം മാത്രമേ ടിക്കറ്റ് സ്ഥിരീകരിച്ചതായി സന്ദേശം ലഭിക്കുകയുള്ളൂ.  


കൊറോണയുടെ അതിപ്രസരം അവസാനിച്ച് ട്രെയിനുകൾഓടിത്തുടങ്ങിയതോടെ ആളുകള്‍ സുഗമമായി ട്രെയിന്‍ യാത്ര നടത്താനുംആരംഭിച്ചിരിയ്ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ട്രെയിന്‍ ടിക്കറ്റ്വില്പനയുംവര്‍ദ്ധിച്ചിട്ടുണ്ട്. നിലവിൽ24മണിക്കൂറിനുള്ളിൽ എട്ട് ലക്ഷത്തോളം ട്രെയിൻ ടിക്കറ്റുകളാണ് ബുക്ക് ചെയ്യുന്നത്. ഈ അവസരത്തില്‍ പിഴവുകള്‍ ഒഴിവാക്കാനാണ്ഇത്തരമൊരു നിയമം റെയില്‍വേ ആരംഭിച്ചിരിയ്ക്കുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad