Type Here to Get Search Results !

സിനിമ തിയേറ്ററുകളിൽ ഇനി പകുതിനിരക്കിൽ ടിക്കറ്റ്; ഫ്ളെക്സി ടിക്കറ്റ് ഉടൻ വരും



കൊച്ചി : കേരളത്തിലെ തിയേറ്ററുകളിൽ ഇനി പകുതിനിരക്കിൽ ടിക്കറ്റ് നൽകാൻ ആലോചന. പ്രതിസന്ധിയിലായ തിയേറ്റർ മേഖലയെ രക്ഷപ്പെടുത്താനായി ഫ്ളെക്സി ടിക്കറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾ വരുന്നു.

വെള്ളിയാഴ്ച എറണാകുളത്ത് ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നടന്ന സിനിമാസംഘടനകളുടെ യോഗത്തിലാണ് ഈ ആശയമുയർന്നത്.

താരതമ്യേന പ്രേക്ഷകർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പകുതിനിരക്കിൽ ടിക്കറ്റ് നൽകുന്ന പദ്ധതിയാണ് യോഗത്തിൽ ആലോചിക്കുന്നത്. സിനിമാരംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാൻ വിവിധസംഘടനകളിലെ അംഗങ്ങളെ ചേർത്ത്‌ അച്ചടക്കസമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.


താരപ്രതിഫലത്തിലും താരങ്ങളുടെ കരാര്‍ലംഘനത്തിലും ശക്തമായ നടപടി സ്വീകരിക്കുമെന്നും പുതിയ റിലീസ് സിനിമകള്‍ ടെലഗ്രാം പോലുള്ള ആപ്പുകളില്‍ വരുന്നതിനെതിരേ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായും ഫിലിം ചേംബര്‍ പ്രസിഡന്റ് ജി. സുരേഷ് കുമാര്‍ പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad