Type Here to Get Search Results !

ആന്റിബയോട്ടിക്‌സ് കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഗുണത്തേക്കാള്‍ ദോഷമാണ്



നിരവധി അസുഖങ്ങള്‍ക്കായി ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കേണ്ടി വരുന്നവരാണ് നമ്മളില്‍ ഭൂരിഭാഗമാളുകളും. ഡോക്ടര്‍മാര്‍ അസുഖങ്ങള്‍ ഭേദമാകാന്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കാറുണ്ട്.


ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം കൃത്യമായി ആന്റിബയോട്ടിക്‌സ് കഴിച്ചാല്‍ അസുഖം ഭേദമാകുകയും ചെയ്യും. എന്നാല്‍ യഥാസമയം കഴിക്കാതെ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ആന്റിബയോട്ടിക്കുകള്‍ നല്‍കുക.


ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:


ആന്റിബയോട്ടിക്കുകള്‍ വളരെ ശക്തിയേറിയ മരുന്നുകളാണ്, ആവശ്യമുള്ളപ്പോള്‍ മാത്രം അവ കഴിക്കുക: ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗങ്ങളെ നശിപ്പിക്കാനാണ് അവ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വൈറല്‍ അണുബാധകള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കുന്നത് നല്ലതല്ല. നിങ്ങളുടെ അസുഖം ബാക്ടീരിയ മൂലമുണ്ടാകുന്ന അണുബാധയാണെന്ന് മരുന്നുകള്‍ കഴിക്കുന്നതിന് മുമ്ബ് ഉറപ്പ് വരുത്തുക.


വെള്ളത്തോടൊപ്പം ആന്‍റിബയോട്ടിക്കുകള്‍ കഴിക്കുക: ആന്റിബയോട്ടിക്കുകള്‍ എല്ലായ്‌പ്പോഴും വെള്ളത്തോടൊപ്പമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കുക. വയറുവേദന പോലുള്ള പാര്‍ശ്വഫലങ്ങള്‍ കുറയ്‌ക്കുന്നതിന് അത് സഹായിക്കും. കൂടാതെ മരുന്ന് പെട്ടെന്ന് ശരീരത്തില്‍ പിടിക്കാനും വൃക്കകള്‍ക്കും കരളിനും പാര്‍ശ്വഫലമായി തകരാറുകള്‍ സംഭവിക്കുന്നത് തടയുന്നതിനും അത് സഹായിക്കും.


ആശയക്കുഴപ്പമോ, സംശയമോ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക: സ്വയം ചികിത്സ നടത്തി ആന്റിബയോട്ടിക്കുകള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് സംബന്ധിച്ച്‌ ആശയക്കുഴപ്പമോ സംശയമോ ഉണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക. മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച്‌ എപ്പോഴും ചോദിച്ചറിയുക. അവ മനസിലാക്കിയാല്‍ അതിനനുസരിച്ച്‌ നിങ്ങള്‍ക്ക് സജ്ജമായി ഇരിക്കാം. അതുമല്ലെങ്കില്‍ കുറഞ്ഞ അളവില്‍ മരുന്നുകള്‍ നിര്‍ദേശിക്കാന്‍ ഡോക്ടറോട് പറയാവുന്നതാണ്.


ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്ബോള്‍ ചില ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണം അസിഡിക് പദാര്‍ത്ഥങ്ങള്‍, പാല്‍, മദ്യം എന്നിവ ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്ബോള്‍ മാറ്റിനിര്‍ത്തിയാല്‍ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാവുന്നതാണ്.


അലര്‍ജിയെ അവഗണിക്കരുത്: ആന്റിബയോട്ടിക്കുകള്‍ കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ അലര്‍ജിയോ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ സമീപിച്ച്‌ ഉപയോഗം നിര്‍ത്തുക. ശരീരത്തില്‍ തടിപ്പ്, പനി, ശ്വാസംമുട്ടല്‍ തുടങ്ങി പലതരത്തില്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചേക്കാം. ഡോക്ടര്‍ ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുമ്ബോള്‍ അലര്‍ജിയുടെ കാര്യം നേരത്തെ അറിയാമെങ്കില്‍ ഡോക്ടറോട് സൂചിപ്പിക്കുക.


ഭക്ഷണം കഴിച്ചതിന് ശേഷം ആന്റിബയോട്ടിക്കുകള്‍ കഴിക്കുക: ഓഗ്‌മെന്റിന്‍, മെട്രോണിഡാസോള്‍ തുടങ്ങിയ ശക്തിയേറിയ ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്ബോള്‍ ആദ്യം ഭക്ഷണം കഴിച്ചിരിക്കണം. മരുന്നിനെ ശരീരം പെട്ടെന്ന് ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കുന്നു.


ലിക്വിഡ് ആന്റിബയോട്ടിക്കുകള്‍ കുലുക്കി ഉപയോഗിക്കുക: കുട്ടികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുമ്ബോള്‍ പലപ്പോഴും ലിക്വിഡ് രൂപത്തിലാകും ലഭിക്കുക. ഇവ ഉപയോഗിക്കുന്നതിന് മുമ്ബ് നന്നായി കുലുക്കാന്‍ ശ്രദ്ധിക്കണം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad