Type Here to Get Search Results !

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ



ദില്ലി : നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പിന്നാലെയാണ് വനിതാ കമ്മീഷനും കേസെടുത്തത്. ദേശീയ ടെസ്റ്റിങ് ഏജൻസിക്കും, കേരള പൊലീസിനും കമ്മീഷൻ നോട്ടീസ് അയച്ചു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്താൻ നിർദേശം നൽകി. സ്വീകരിച്ച നടപടികൾ മൂന്ന് ദിവസത്തിനുള്ളിൽ വനിതാ കമ്മീഷനെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു. 

അതേ സമയം, നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസുമായി ബന്ധപ്പെട്ട് അഞ്ച് വനിതാ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വകാര്യ സ്ഥാപനത്തിലെ മൂന്ന് പേരും കോളേജ് ജീവനക്കാരായ രണ്ടു പേരുമാണ് കസ്റ്റഡിയിലുള്ളത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad