Type Here to Get Search Results !

97ലേക്ക് നിലംപൊത്തി കോഴി വില.



കോട്ടയം . കിലോയ്ക്ക് 140 രൂപ കടന്ന ഇറച്ചിക്കോഴിവില സമീപകാലത്തെ റെക്കാഡ് വില തകര്‍ച്ചയായ 97 ലേക്ക് നിലം പൊത്തി.

ട്രോളിംഗ് നിലനില്‍ക്കുന്നതിനാല്‍ മത്സ്യവില കുതിച്ചുയരുകയാണ്. കേരളത്തിലെ കോഴിവില നിയന്ത്രിക്കുന്നത് അന്യസംസ്ഥാന ലോബിയാണ്. തമിഴ്നാട്ടിലെ കമ്ബം, തേനി, ഉത്തമപാളയം, ഗൂഡല്ലൂര്‍, രായപ്പന്‍പെട്ടി തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍ നിന്നാണ് കോട്ടയത്ത് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത് . ആടിമാസത്തില്‍ നോണ്‍വെജ് വിഭവങ്ങളോട് തമിഴ്നാട്ടുകാര്‍ക്കുള്ള താത്പര്യ കുറവാണ് തമിഴ്നാട്ടില്‍ നിന്ന് വന്‍തോതിലുള്ള കോഴിയുടെ വരവിനും വില കുത്തനെ ഇടിയാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്. കര്‍ക്കടകമാസത്തില്‍ കേരളത്തിലും ഇറച്ചി വിഭവങ്ങളോട് പ്രിയം കുറവാണ്. വിവാഹ സീസണല്ലാത്തതും വില ഇടിവിന് കാരണമായി.


കോഴികര്‍ഷകന്‍ തോമസ് കുട്ടിപറയുന്നു .


കോഴിത്തീറ്റവില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലെ വില ഇടിവ് വയറ്റത്തടിക്കും. മൂന്നര കിലോ തീറ്റ കൊടുത്താലേ രണ്ടു കിലോ തൂക്കമുള്ള കോഴിയെ ലഭിക്കൂ. ഒരു കിലോ കോഴിത്തീറ്റയ്ക്ക് കിലോക്ക് 43 രൂപയാണ്. ഇറച്ചി കോഴി കുഞ്ഞിന്റെ വില ഇതിന് പുറമേയാണ്. കിലോക്ക് 100 രൂപ ഒരു കോഴിക്ക് വില ഉള്ളപ്പോള്‍ ഇടനിലക്കാര്‍ കര്‍ഷകര്‍കരില്‍ നിന്ന് വാങ്ങുന്നത് 70 രൂപയ്ക്കാണ്.


ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്നവില.


ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വില. ചിക്കന്‍ കറി, ഫ്രൈ, ഷവര്‍മ്മ, ഷവായ് തുടങ്ങിയ വിഭവങ്ങള്‍ക്ക് നഗരത്തിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും ഒരു രൂപപോലും കുറവ് വന്നിട്ടില്ല. കോഴിമുട്ട മൊത്തവില അഞ്ചുരൂപയില്‍ താഴ്ന്നിട്ടും ഓംലറ്റ്, ബുള്‍സ് ഐ എന്നിവയുടെ വിലയും കുറച്ചിട്ടില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad