Type Here to Get Search Results !

ഇന്ന് മുങ്ങിമരണ പ്രതിരോധ ദിനം; അഞ്ചുവർഷത്തിനിടെ മരിച്ചത് 6710 പേർ



 സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ ഏറുന്നു. അഞ്ചുവർഷത്തിനിടെ 6710 പേരാണ് മുങ്ങിമരിച്ചത്. അഗ്നിശമന സേനയുടെ കണക്കുപ്രകാരം പ്രതിദിനം മൂന്നുപേർ മുങ്ങിമരിക്കുന്നുണ്ടെന്നാണ്. 2021ൽ മാത്രം 1102 പേർ. മുൻ വർഷങ്ങളിൽ ആയിരത്തിൽ താഴെയാണ് കണക്ക്. നീന്താനറിയാത്തയാൾ വെള്ളത്തിൽ മുങ്ങിയാൽ നാല് മിനിറ്റ് മാത്രമേ പിടിച്ചുനിൽക്കാനാകൂ. സംസ്ഥാനത്ത് കടലിൽ മുങ്ങിമരിക്കുന്നവരിൽ 95 ശതമാനവും നീന്തൽ അറിയുന്നവരാണ്. അതിൽത്തന്നെ കൂടുതലും 50 വയസ്സിൽ താഴെയുള്ളവരാണ്‌. 13 മുതൽ 18 വരെ പ്രായമുള്ളവരും കൂടുതലായി അപകടത്തിൽപ്പെടുന്നു.


കാലാവസ്ഥവ്യതിയാനം ശക്തമായതിനാൽ കടലിന്‍റെയും കടൽത്തിരമാലകളുടെയും സ്വഭാവം പ്രവചിക്കുക സാധ്യമല്ലെന്നും സ്വയം സുരക്ഷ ഉറപ്പാക്കുന്നതിലൂടെ മാത്രമേ അപകടങ്ങൾ ഒഴിവാക്കാനാകൂ എന്നും വിദഗ്ധർ പറയുന്നു. മദ്യപിച്ച് കടലിലിറങ്ങുന്നത് പൂർണമായും ഒഴിവാക്കണം. രാത്രിയിൽ കടലിൽ ഇറങ്ങുന്നതും അപകടസാധ്യത കൂട്ടുന്നു.


വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പുഴകളിൽ കാൽവഴുതി വീണാണ് പലപ്പോഴും അപകടമുണ്ടാകുന്നത്. 2021ൽ കൂടുതൽ മരണം കൊല്ലം ജില്ലയിലാണ് -153. ഇടുക്കിയിലാണ് കുറവ് -39. മരിച്ച 667 പുരുഷന്മാരും 18 വയസ്സിന് മീ​തെ​യു​ള്ള​വ​രാ​ണ്. 130 പേ​ർ ആ​ൺ​കു​ട്ടി​ക​ളും 260 പേ​ർ സ്ത്രീ​ക​ളും.


മു​ങ്ങി​മ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്താ​ൻ റോ​ഡ് സു​ര​ക്ഷ അ​തോ​റി​റ്റി പോ​ലെ​യു​ള്ള സം​വി​ധാ​ന​മോ ഫ​ണ്ടോ ഇ​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. സ്കൂ​ളു​ക​ളി​ൽ നീ​ന്ത​ൽ പ​രി​ശീ​ല​നം നി​ർ​ബ​ന്ധ​മാ​ക്കു​ക എ​ന്ന​താ​ണ്​ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ കു​റ​ക്കാ​ൻ ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്ന​ത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad