Type Here to Get Search Results !

യു എ ഇയിൽ 27വർഷത്തെ റെക്കോർഡ് മഴയും മിന്നല്‍ പ്രളയവും,ആറു പ്രവാസികള്‍ മരിച്ചതായി റിപ്പോർട്ട്, പല റോഡുകളും അടച്ചു



യു എ ഇയിൽ 27വർഷത്തെ റെക്കോർഡ് മഴയും മിന്നല്‍ പ്രളയവും,ആറു പ്രവാസികള്‍ മരിച്ചതായി റിപ്പോർട്ട്, പല റോഡുകളും അടച്ചു.ഏഷ്യക്കാരനായ ഒരാളെ കാണാതായിട്ടുമുണ്ട്​. റാസൽഖൈമ, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലായാണ്​ മൃതദേഹങ്ങൾ കണ്ടെടുത്തത്​. അപകടത്തിൽ പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.


ദുരന്ത ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്​. വെള്ളിയാഴ്ച തെളിഞ്ഞ കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനവും ശുചീകരണവും സജീവമായിരുന്നു. വീടുകളും മറ്റും അപകടത്തിലായ മിക്കവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക്​ മാറ്റിയിട്ടുണ്ടെന്ന്​ ആഭ്യന്തര മന്ത്രാലയം വക്​താവ്​ അറിയിച്ചു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad