Type Here to Get Search Results !

WhatsApp New Feature | വാട്സ്‌ആപില്‍ ഇനി പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ നിര്‍ദിഷ്ട ആളുകളില്‍ നിന്ന് മറയ്ക്കാം; ആര്‍ക്കൊക്കെ കാണണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം; പുതിയ ഫീചര്‍ അവതരിപ്പിച്ചു



വാഷിങ്ടന്‍: () ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കുന്ന പുതിയ ഫീചറുകള്‍ വാട്സ്‌ആപ് ഇടയ്‌ക്കിടെ പുറത്തിറക്കുന്നുണ്ട്.

ഇപ്പോള്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രവും ലാസ്റ്റ് സീനും മറ്റ് ചില വിവരങ്ങളും ചില ആളുകളില്‍ നിന്ന് മറയ്‌ക്കുന്നതിനുള്ള ഒരു പുതിയ ഫീചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്‌ആപ്. ബീറ്റാ പതിപ്പില്‍ ലഭ്യമായിരുന്ന ഈ ഫീചര്‍ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലോകമെമ്ബാടുമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും റിലീസ് ചെയ്യുമെന്ന് കംപനി പ്രഖ്യാപിച്ചു.


എല്ലാവരും കാണണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാത്ത വിവരങ്ങള്‍ ആര്‍ക്കൊക്കെ കാണാന്‍ കഴിയും എന്ന് പുതിയ അപ്‌ഡേറ്റിലൂടെ നിങ്ങള്‍ക്ക് തീരുമാനിക്കാം. നിലവില്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ വിശദാംശങ്ങള്‍ എന്നിവ എല്ലാവര്‍ക്കും, അല്ലെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക്, അല്ലെങ്കില്‍ ആരെയും കാണിക്കാത്ത ഓപ്‌ഷനാണ് ഉള്ളത്. പുതിയ ഫീചര്‍ ഉപയോഗിച്ച്‌, ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ അടക്കമുള്ള വിശദാംശങ്ങള്‍ ആര്‍ക്കൊക്കെ കോണ്‍ടാക്ടിലുള്ള ആര്‍ക്കൊക്കെ കാണാമെന്ന് തീരുമാനിക്കാം.

പുതിയ ഫീചര്‍ ഉപയോഗിക്കുന്നതിന്: WhatsApp's Settings > Account > Privacy കടന്നുപോവുക. ഗ്രൂപ് കോളില്‍ മറ്റുള്ളവരെ നിശബ്ദമാക്കാനും നിര്‍ദിഷ്ട ആളുകള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന ചില ഗ്രൂപ് കോളിംഗ് ഫീചറുകളും വാട്സ്‌ആപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad