Type Here to Get Search Results !

PM Kisan Yojana | കര്‍ഷകരുടെ ശ്രദ്ധയ്ക്ക്: പ്രധാനമന്ത്രി കിസാന്‍ യോജനയുടെ ഗുണഭോക്താവാണെങ്കില്‍ ജൂലൈ 31ന് മുമ്ബ് ഇക്കാര്യം ചെയ്യുക; ഇല്ലെങ്കില്‍ അടുത്ത ഗഡു ലഭിച്ചേക്കില്ല



ന്യൂഡെല്‍ഹി: () പിഎം കിസാന്‍ സമ്മാന്‍ നിധി യോജന (PM kisan Yojana) പ്രകാരം കേന്ദ്ര സര്‍കാര്‍ കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് തവണ ധനസഹായം നല്‍കുന്നു.

മൂന്ന് ഗഡുക്കളായി 6000 രൂപയാണ് ലഭിക്കുക. ഇതുവരെ ഈ പദ്ധതിയുടെ 11 ഗഡുക്കള്‍ അനുവദിച്ചിട്ടുണ്ട്. നിങ്ങള്‍ ഈ സ്കീമിന്റെ ഗുണഭോക്താവാണെങ്കില്‍, അടുത്ത ഗഡു പ്രയോജനപ്പെടുത്താന്‍, 2022 ജൂലൈ 31-ന് മുമ്ബ് നിങ്ങളുടെ ഇ-കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ പണം തടസപ്പെട്ടേക്കാം. ഇതിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പിഎം കിസാന്‍ പോര്‍ടലില്‍ (pmkisan(dot)gov(do)in) നല്‍കിയിട്ടുണ്ട്.


അടുത്ത തന്നെ 12-ാം ഗഡു സര്‍കാര്‍ അനുവദിക്കുമെന്നാണ് അറിയുന്നത്. പിഎം കിസാന്‍ യോജനയുടെ ഗുണഭോക്താക്കളായ എല്ലാ കര്‍ഷകര്‍ക്കും ഇ-കെവൈസി നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അവരുടെ അകൗണ്ടില്‍ പണം വരില്ല. ഗുണഭോക്താക്കളുടെ പട്ടികയില്‍ പേരുണ്ടോയെന്നും എങ്ങനെ ഇ-കെവൈസി പൂര്‍ത്തിയാക്കാമെന്നും അറിയാം.


പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടിക എങ്ങനെ പരിശോധിക്കാം


ഘട്ടം 1:

ഔദ്യോഗിക വെബ്സൈറ്റായ https://pmkisan(dot)gov(dot)in സന്ദര്‍ശിക്കുക.


ഘട്ടം 2:

'former corner' ല്‍ പോയി ഇവിടെ നല്‍കിയിരിക്കുന്ന 'beneficiary status' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക..


ഘട്ടം 3:

നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്, വിലേജ് എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കുക.


ഘട്ടം 4:

'Get Report' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ മുന്നിലുള്ള സ്ക്രീനില്‍ ഒരു ലിസ്റ്റ് തുറക്കും. നിങ്ങളുടെ പേര് ഉള്‍പെട്ടിട്ടുണ്ടോയെന്ന് ഇതില്‍ നിന്നറിയാം.


ഇ-കെവൈസി പൂര്‍ത്തിയാക്കുന്നതിനായി ചെയ്യേണ്ടത്


ഘട്ടം 1:

ഔദ്യോഗിക വെബ്സൈറ്റായ https://pmkisan(dot)gov(dot)in സന്ദര്‍ശിക്കുക.


ഘട്ടം 2:

വെബ്‌സൈറ്റില്‍ 'e-KYC' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് നമ്ബറും ക്യാപ്‌ച കോഡും നല്‍കുക. അതിനു ശേഷം സെര്‍ച് ഓപ്ഷനില്‍ ക്ലിക് ചെയ്യുക.


ഘട്ടം 3

തുടര്‍ന്ന് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്ബര്‍ നല്‍കി അതില്‍ ലഭിച്ച OTP പൂരിപ്പിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഇ-കെവൈസി പൂര്‍ത്തിയാകും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad